റോഡുകൾ ഗതാഗതയോഗ്യമാക്കി

അലനല്ലൂർ: ശോച്യാവസ്ഥയിലായ മൂന്ന് റോഡുകൾ കൂട്ടായ്മയിലൂടെ ഗതാഗതയോഗ്യമാക്കി. മൂച്ചിക്കൽ--മുണ്ടക്കുന്ന്, മുണ്ടക്കുന്ന്-മഞ്ഞളം, ചൂരിയോട്-വെഞ്ചേബ്കുന്ന് എന്നിവയാണ് നന്നാക്കിയത്. മൂച്ചിക്കൽ സ്കൂളിലേക്കും എടത്തനാട്ടുക്കര ജി.ഒ.എച്ച്.എസിലേക്കുമുള്ള വിദ്യാർഥികൾ ഇതുവഴിയാണ് പോവുന്നത്. ചളി നിറഞ്ഞ റോഡിലൂടെ പല അഭ്യാസങ്ങളും കാണിച്ചാണ് അക്കരെ എത്താറ്. മുണ്ടക്കുന്ന്, കാപ്പുപറമ്പ് നിവാസികൾക്ക് മൂച്ചിക്കൽ വഴി അലനല്ലൂരിലേക്ക് നാല് കിലോമീറ്റർ ലാഭിക്കാനാവും. പഞ്ചായത്ത് അംഗം സി. മുഹമ്മദാലി, സി. ശിഹാബുദ്ദീൻ, സി. ജാബിർ, കെ. അസറുദ്ദീൻ, കെ. ശറഫുദ്ദീൻ, എൻ. ഷംസുദ്ദീൻ, എൻ. ബിൻഷാദ്, എൻ. കുഞ്ഞയമ്മു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.