നിശ്ചല ദൃശ്യങ്ങളുടെ പണിപ്പുരയിൽ ചിത്രകലാധ്യാപകൻ ഷൈജു

വേങ്ങര: കണ്ണനെ ആഞ്ഞുകൊത്താൻ ഒരുങ്ങുന്ന പത്തടിയിലേറെ വലിപ്പമുള്ള കാളിയനും കൂർമാവതാരവും കൂറ്റൻ ഗരുഢനും തൂൺ പിളർന്നുവരുന്ന നരസിംഹവുമെല്ലാം ഒരുക്കുന്ന പണിപ്പുരയിലാണ് ഷൈജു കാക്കഞ്ചേരി. കാക്കഞ്ചേരി സ്വദേശി കുറ്റൂർ നോർത്ത് കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനായ ഇദ്ദേഹം ഒഴിവ് സമയങ്ങളിലാണ് ഇത്തരം കലാപ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നത്. ഭാര്യ സൗമ്യയും മൂന്നാം ക്ലാസുകാരനായ മകൻ അഭിനവും സഹായത്തിന് ഒപ്പമുണ്ട്. സുഹൃത്തുക്കളായ ഗണേഷ്, വിജീഷ്, സജീഷ്, രാജൻ തുടങ്ങിയവരും കഴിഞ്ഞ ആറു വർഷത്തോളമായി ചെയ്തുവരുന്ന നിശ്ചല ദൃശ്യങ്ങൾക്കുവേണ്ട സഹായങ്ങളുമായി ഷൈജുവി​െൻറ കൂടെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.