വളപുരത്ത് ജൈവ വൈവിധ്യ പാർക്ക് നിർമാണം പൂർത്തിയായി

പുലാമന്തോൾ: വളപുരം ജി.എം.യു.പി സ്‌കൂളിൽ നിർമിക്കുന്ന ജൈവ വൈവിധ്യ പാർക്കി​െൻറ നിർമാണം പൂർത്തിയായി. വിവിധ ഔഷധ സസ്യങ്ങളും -ചെടികളും നടുന്നതി​െൻറയും നടവഴി, ചെറിയ താമരക്കുളം എന്നിവയുടെയും പണികളാണ് പൂർത്തിയായത്. വളപുരം സ്‌കൂൾ മുറ്റത്തെ തണൽമരം വെട്ടിമാറ്റിയ ഭാഗത്താണ് വിദ്യാർഥികൾക്കായി പാർക്ക് നിർമിച്ചത്. ഔഷധസസ്യങ്ങളെ പരിചയെപ്പടുത്തുന്നതിനും വിദ്യാർഥികളിൽ പ്രകൃതിസ്നേഹം ഊട്ടിയുറപ്പിക്കുന്നതിനും മറ്റുമായി നിർമിച്ച പാർക്ക് പഞ്ചായത്തിലെ സ്‌കൂളുകൾക്ക് മാതൃകയാവും. ഇവിടേക്ക് വെള്ളമെത്തിക്കാൻ സ്‌കൂളിലെ മഴവെള്ള സംഭരണിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വളപുരം ജി.എം.യു.പി സ്കൂളിൽ നിർമാണം പൂർത്തിയാക്കിയ ജൈവ വൈവിധ്യ പാർക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.