ഗൗരി ലങ്കേഷ് വധം: ചെര്‍പ്പുളശ്ശേരിയില്‍ കലാകാരകൂട്ടായ്മ പ്രതിഷേധം

ചെര്‍പ്പുളശ്ശേരി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ചെര്‍പ്പുളശ്ശേരിയില്‍ കലാകാര പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം, കേരള ശാസ്ത്ര സാഹിത്യപരിഷത്, ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് കമ്മിറ്റി എന്നീ സംഘടനകളാണ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. ചിത്രരചന, കവിതാലാപനം, പ്രഭാഷണം എന്നിവ നടന്നു. കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി നഗരത്തില്‍ പ്രകടനം നടത്തി. സുഭാഷ് മുണ്ടക്കോട്ടുകുര്‍ശ്ശിയുടെ നേതൃത്വത്തില്‍ ചിത്രകാരന്മാര്‍ പ്രതിഷേധ ചിത്രരചന നടത്തി. എൻ.ആർ. നന്ദ, അശ്വതി എന്നിവർ കവിത ആലപിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ഒറ്റപ്പാലം താലൂക്ക് പ്രസിഡൻറ് ഇ. ചന്ദ്രബാബു പ്രഭാഷണം നടത്തി. ടി.കെ. രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. എസ്. ലക്ഷിക്കുട്ടി സ്വാഗതവും കെ. കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു. പ്രതിഷേധപ്രകടനത്തിന് കെ.ബി. രാജ് ആനന്ദ്, പരിഷത് ജില്ല സെക്രട്ടറി നാരായണന്‍കുട്ടി, സി. മോഹന്‍ദാസ്, മേക്കാട്ട് ശങ്കരനാരായണന്‍, ശ്യാമളന്‍, എം.ഡി. ദാസ് എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം: ഗൗരി ലങ്കേഷ് വധത്തിനെതിരെ ചെർപ്പുളശ്ശേരിയിൽ കലാകാരന്മാരുടെ പ്രതിഷേധം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.