എൻ.എസ്.എസ് കരയോഗം കുടുംബ സംഗമവും

ഷൊർണൂർ: ചുഢുവാലത്തൂർ എൻ.എസ്.എസ് കരയോഗ കുടുംബ സംഗമവും ഓണാഘോഷവും എൻ.എസ്.എസ് വൈസ് പ്രസിഡൻറ് പ്രൊഫ. വി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് പി. വിശ്വനാഥൻ നായർ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയൻ സെക്രട്ടറി രവീന്ദ്രനാഥ്, കരയോഗം സെക്രട്ടറി വി.ജെ. രാമചന്ദ്രൻ, ചുഢുവാലത്തൂർ ക്ഷേത്രം തന്ത്രി മുരളീധരൻ നമ്പൂതിരി, പി. നാരായണൻ നായർ, ബേബി നാരായണൻ, സരള നായർ, ഡി. പ്രകാശ്, കുമാരി പൂജ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് എൻഡോവ്മ​െൻറും കാഷ് അവാർഡും വിതരണം ചെയ്തു. ചിത്രം: ചുഢുവാലത്തൂർ എൻ.എസ്.എസ്. കരയോഗം കുടുംബ സംഗമവും ഓണാഘോഷവും എൻ.എസ്.എസ് വൈസ് പ്രസിഡൻറ് പ്രൊഫ. വി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.