ഒരു ബംഗ്ലാദേശി കൂടി പിടിയിൽ

ഒരു ബംഗ്ലാദേശി കൂടി പിടിയിൽ കൊണ്ടോട്ടി: കൃത്യമായ രേഖകളില്ലാതെ എത്തിയ ഒരു ബംഗ്ലാദേശ് പൗരൻ കൂടി പിടിയിൽ. കൊണ്ടോട്ടി മേലങ്ങാടിയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 20കാരന്‍ പിടിയിലായത്. കഴിഞ്ഞ ദിവസം എടവണ്ണപ്പാറയിൽനിന്ന് 35 പേരെ പിടികൂടിയിരുന്നു. ഈ കേസ് അന്വേഷണത്തിനിടെയാണ് ഒരാൾ കൂടി പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി കോഴിക്കോട് ജയിലിലേക്ക് മാറ്റി. മേഖലയില്‍ പരിശോധന കര്‍ശനമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.