ഭരണ^പ്രതിപക്ഷ തർക്കം: വഴിയാധാരമായത് പരപ്പനങ്ങാടിയിലെ വ്യാപാരികൾ

ഭരണ-പ്രതിപക്ഷ തർക്കം: വഴിയാധാരമായത് പരപ്പനങ്ങാടിയിലെ വ്യാപാരികൾ പരപ്പനങ്ങാടി: ഭരണപക്ഷ നിലപാടും എടുത്ത തീരുമാനങ്ങൾ നടപ്പാക്കാതെ പുതിയ തീരുമാനങ്ങൾ വേെണ്ടന്ന പ്രതിപക്ഷ നിലപാടും പരപ്പനങ്ങാടി നഗരസഭയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചുതുടങ്ങി. ബസ് സ്റ്റാൻഡിലെ വ്യാപാരി കുടുംബങ്ങൾ ഇതുമൂലം വഴിയാധാരമാവുകയാണ്. കെട്ടിട നമ്പറുകൾ നൽകാനാവാതെയും വ്യക്തിഗത ആനുകൂല്യങ്ങൾ തടസ്സപ്പെട്ടും നഗരസഭപദവി പരപ്പനങ്ങാടിക്ക് ഫലത്തിൽ ഭാരമായി മാറിയിരിക്കുകയാണ്. അതിനിടെ, കഴിഞ്ഞ ബജറ്റിലെ ബസ് സ്റ്റാൻഡ് നവീകരണം നടപ്പാക്കാൻ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ പഴയ കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങളും എക്സൈസ് ഓഫിസും നഗരസഭ അധികൃതർ ഒഴിപ്പിച്ചിരുന്നു. അടിയന്തരമായി ബസ് സ്റ്റാൻഡിൽ താൽക്കാലിക ബദൽ ഒരുക്കാമെന്ന വ്യവസ്ഥയിലാണ് വ്യാപാരികൾ സ്ഥാപനങ്ങൾ ഒഴിഞ്ഞത്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും നഗരസഭയിലെ പടലപ്പിണക്കം കാരണം കടകൾ പൊളിക്കാനോ ബസ് സ്റ്റാൻഡ് നവീകരിക്കാനോ ഒരു നീക്കവുമുണ്ടായില്ല. ഇതേതുടർന്ന് ചില വ്യാപാരികൾ പൂട്ടിയിട്ട കടകൾ തുറന്നു പ്രവർത്തിപ്പിച്ചെങ്കിലും നഗരസഭാധികാരികൾ ഇവരെ വീണ്ടും ഇറക്കിവിട്ടു. നഗരസഭയിൽ പോർവിളി തുടരുന്ന ഭരണ-പ്രതിപക്ഷ കക്ഷികൾ ഇക്കാര്യം കണ്ടിെല്ലന്ന് നടിക്കുകയാണ്. വ്യാപാരി സംഘടനകളും തികഞ്ഞ മൗനത്തിലാണ്. അതേസമയം, അനിശ്ചിതത്വം തുടരുകയാണെങ്കിൽ നാട്ടുകാരുടെയും രാഷ്ട്രീയ-ജനകീയ-മനുഷ്യാവകാശ സംഘടനകളുടെയും പിന്തുണയോടെ ഇനി ഒഴിഞ്ഞുകൊടുക്കാത്ത വിധം തങ്ങളുടെ സ്ഥാപനങ്ങൾ തിരിച്ചുപിടിക്കുമെന്നും വ്യാപാരികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.