പാലക്കാട്^പൊള്ളാച്ചി പാത: ചൂളമടി പ്രതീക്ഷിച്ച്​ യാത്രക്കാർ

പാലക്കാട്-പൊള്ളാച്ചി പാത: ചൂളമടി പ്രതീക്ഷിച്ച് യാത്രക്കാർ പാലക്കാട്-പൊള്ളാച്ചി പാത: ചൂളമടി പ്രതീക്ഷിച്ച് യാത്രക്കാർ സർവിസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ കത്ത് നൽകി പാലക്കാട്: പാലക്കാട്-പൊള്ളാച്ചി പാതയിൽ നിർത്തലാക്കിയ ട്രെയിൻ സർവിസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ വീണ്ടും രംഗത്ത്. ഇതുസംബന്ധിച്ച് പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർക്ക് പാസഞ്ചേഴ്സ് അസോ. പ്രസിഡൻറ് ഇ. മുരുകൻ കത്ത് നൽകി. പാലക്കാട്-പഴനി, ദിണ്ഡിഗൽ, മധുര റൂട്ടിൽ മീറ്റർഗേജ് കാലത്ത് നടത്തിയിരുന്ന സർവിസ് പുനരാരംഭിക്കുക, പാലക്കാട്-തിരുവനന്തപുരം അമൃത എക്സ്പ്രസ് രാവിലെ എട്ടിന് പാലക്കാട്ടുനിന്ന് പുറപ്പെട്ട് 11ന് മധുരയിൽ എത്തുന്ന വിധം പുതിയ ട്രെയിനും നമ്പറും അനുവദിച്ച് പുനഃക്രമീകരിക്കുക, പാലക്കാട്-തിരുച്ചെന്ദൂർ പാസഞ്ചർ സമയം രാവിലെ 6.30നാക്കുക, മധുര-പഴനി പാസഞ്ചർ പാലക്കാട്ടേക്ക് നീട്ടുക, പാലരുവി എക്സ്പ്രസ് പൊള്ളാച്ചിയിലേക്ക് നീട്ടുക, മംഗലാപുരം-രാമേശ്വരം ത്രൈവാര സർവിസ് യാഥാർഥ്യമാക്കുക, പാലക്കാട്-രാമേശ്വരം-കന്യാകുമാരി ത്രൈവാര സർവിസ് യാഥാർഥ്യമാക്കുക, ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്, ദാദർ-തിരുനെൽവേലി എക്സ്പ്രസ് എന്നിവ പാലക്കാട്, പൊള്ളാച്ചി വഴിയാക്കി റീ ഷെഡ്യൂൾ ചെയ്യുക, മധുര-കോഴിക്കോട് ഇൻറർസിറ്റി, പഴനി-ഗുരുവായൂർ എക്സ്പ്രസ് എന്നിവ യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. 400 കോടി രൂപ മുടക്കി 2015ൽ കമീഷൻ ചെയ്ത പാലക്കാട്-പൊള്ളാച്ചി ബ്രോഡ്ഗേജ് പാതയിൽ റെയിൽവേ വാഗ്ദാനലംഘനം നടത്തിയെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ദക്ഷിണ തമിഴ്നാടുമായി ബന്ധപ്പെടുത്തുന്ന പാതയിൽ ദീർഘദൂര സർവിസുകൾ അനുവദിച്ചില്ലെന്നും നിലവിലെ പാസഞ്ചർ സർവിസുകൾ നിർത്തലാക്കുന്ന സമീപനമാണ് റെയിൽവേ സ്വീകരിച്ചതെന്നും കത്തിൽ പറയുന്നു. തീർഥാടന കേന്ദ്രങ്ങളായ പഴനി, മധുര, വേളാങ്കണ്ണി, ഏർവാടി, തിരുച്ചെന്ദൂർ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവിസുകൾ തുടങ്ങാനും മുംബൈ, മംഗലാപുരം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘദൂര സർവിസുകൾ ആരംഭിക്കാനും ലക്ഷ്യമിട്ട ഗേജ്മാറ്റം പണം പാഴാക്കുകയല്ലാതെ മറ്റൊന്നും നടപ്പായില്ലെന്നും അസോസിയേഷൻ ആരോപിച്ചു. കഴിഞ്ഞ മേയിലാണ് അറ്റകുറ്റപ്പണി എന്ന കാരണം പറഞ്ഞ് റെയിൽവേ പാലക്കാട്-പൊള്ളാച്ചി പാതയിൽ സർവിസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തലാക്കിയത്. വ്യാപക പ്രതിഷേധമുയർന്നെങ്കിലും സർവിസുകൾ പുനരാരംഭിക്കാൻ റെയിൽവേ തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.