ഡി.സി.സി പ്രതിഷേധ സമരം 11ന്

പാലക്കാട്: വിദ്യാലയങ്ങളിൽനിന്നും ആരാധനാലയങ്ങളിൽനിന്നും മദ്യശാലയിലേക്കുള്ള ദൂരപരിധി കുറച്ചതും ദേശീയ-സംസ്ഥാന പാതകളെ തരംതാഴ്ത്തി കോര്‍പറേഷന്‍-മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ബാറുകള്‍ അനുവദിച്ചതും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 11ന് രാവിലെ 10ന് പാലക്കാട് കലക്‌ടറേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍ അറിയിച്ചു. ഗൗരി ലങ്കേഷ് കൊലപാതകത്തിൽ പ്രതിഷേധിച്ചു പാലക്കാട്: ഗൗരി ലങ്കേഷ് -കൊലപാതകത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ സിവിൽ സറ്റേഷന് മുന്നിൽനിന്ന് അഞ്ചുവിളക്ക് പരിസരത്തേക്ക് ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. യോഗം എൻ.ജി.ഒ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല സെക്രട്ടറി കെ.എ. ശിവദാസൻ അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എം.എ. നാസർ സംസാരിച്ചു. ആർ. സാജൻ സ്വാഗതവും ആർ. സുരേഷ് നന്ദിയും പറഞ്ഞു. പാലക്കാട്: ആവിഷ്കാരങ്ങളെ ഫാഷിസം ഭയപ്പെടുന്നുവെന്നും അതി‍​െൻറ ഏറ്റവും വലിയ ഇരയാണ് ഗൗരി ലങ്കേഷി‍​െൻറ വധമെന്നും വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി എം. സുലൈമാൻ. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ ഫാഷിസ്റ്റ് ഭീകരതയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പാലക്കാട് സ്റ്റേഡിയം പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് കെ. സലാം അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല വൈസ് പ്രസിഡൻറ് പി.ഡി. രാജേഷ്. ജില്ല കമ്മിറ്റി അംഗം അലി കൊല്ലങ്കോട്, പി.വി. റഹ്മാൻ, ടി.എച്ച്. സലിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.