പാലക്കാട് വിക്ടോറിയ കോളജിൽ പുതിയ ഇനം സസ്യവർഗത്തെ കണ്ടെത്തി; പേര് പീലിയ വിക്ടോറിയെ

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് വിക്ടോറിയ കോളജിൽ പുതിയ ഇനം സസ്യവർഗത്തെ കണ്ടെത്തി. ബോട്ടണി വിഭാഗം അധ്യാപകരായ സോജൻ ജോസ്, പി. സുരേഷ്, മലബാർ ബോട്ടാണിക്കൽ ഗാർഡനിലെ പ്രഫ. പി.വി. മധുസൂദനൻ നേതൃത്വത്തിലുള്ള സംഘമാണ് സസ്യവർഗത്തെ കണ്ടെത്തിയത്. ഇതിന് പീലിയ വിക്ടോറിയെ (pilea victoriae) എന്ന പേര് നൽകി. ജൂൺ 20നാണ് ഇവരുടെ നിരീക്ഷണം ഇൻറർനാഷനൽ ജേണൽ ഓഫ് അഡ്വാൻസ്ഡ് റിസർച്ചിന് (ഐ.ജെ.എ.ആർ) സമർപ്പിച്ചത്. ജൂലൈ 22ന് അംഗീകരിക്കുകയും ആഗസ്റ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. വിക്ടോറിയ കോളജ് അധ്യാപിക പി.എസ്. രസ്മി, കാലിക്കറ്റ് യൂനിവേഴ്സിറ്റി ബോട്ടണി വിഭാഗം വി.എസ്. ഹരീഷ്, പത്തനംതിട്ട തുരുത്തിക്കാട് ബിഷപ് എബ്രഹാം മെമോറിയൽ കോളജ് അധ്യാപകൻ എ.ജെ. റോജി, മാവേലിക്കര ബിഷപ് മൂറെ കോളജ് ബോട്ടണി അധ്യാപകൻ ആർ. ദിനേഷ് രാജ്, തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ വി.വി. ആശ, കോഴിക്കോട് മലബാർ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് പ്ലാൻറ് സയൻസ് അംഗങ്ങളായ ആർ. പ്രകാശ്കുമാർ എന്നിവരാണ് ഗവേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. കൽപടവുകളിലും മതിലുകളിലും കണ്ടുവരുന്ന പീലിയ മൈക്രോഫില എന്ന സസ്യവർഗത്തിന് ഇടയിലാണ് പീലിയ വിക്ടോറിയെയും വളരുന്നത്. കേരളത്തിൽ കൊല്ലങ്കോട്, നെന്മാറ, തിരുമാന്ധാംകുന്ന്, മലമ്പുഴ, പാലക്കാട് വിക്ടോറിയ കോളജ് കാമ്പസ് എന്നിവിടങ്ങളിലാണ് പീലിയ വിക്ടോറിയെയുടെ സാന്നിധ്യം ഗവേഷണ സംഘം സ്ഥിരീകരിച്ചത്. കൂടുതൽ ശാഖകളും നീളമുള്ള ഇലയും പൂക്കളുടെ എണ്ണ വ്യത്യാസവുമാണ് പീലിയ വിക്ടോറിയെയെ പീലിയ മൈക്രോഫിലയിൽനിന്ന് വ്യത്യസ്തമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.