എസ്​.എസ്.എഫ് സംസ്​ഥാന സാഹിത്യോത്സവിന് ഖാദിസിയ്യയിൽ തുടക്കം

കൊട്ടിയം: എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന് തഴുത്തല ഖാദിസിയ്യയിൽ തുടക്കമായി. 14 ജില്ലകളിൽനിന്നും തമിഴ്നാട്ടിലെ നീലഗിരിയിൽ നിന്നുമായി 2000 പ്രതിഭകളാണ് വിവിധമത്സരങ്ങളിൽ മാറ്റുരക്കുന്നത്. സാംസ്കാരിക ഘോഷയാത്രയോടെയാണ് സാഹിത്യോത്സവത്തിന് തുടക്കംകുറിച്ചത്. 11 വേദികളിലായാണ് മത്സരം. ആത്മീയസമ്മേളനം പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പണ്ഡിതർ പെങ്കടുത്തു. വയോധികരായ ഗാനാലാപകെര പെങ്കടുപ്പിച്ച് 'പഴമപ്പാട്ട്' അരങ്ങേറി. വെള്ളിയാഴ്ച നടന്ന സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിനെതിരെ കൈചൂണ്ടുന്നത് ഏകാധിപതികളാണെന്ന് മന്ത്രി പറഞ്ഞു. സാഹിത്യകാരന്മാരെയും കലാകാരന്മാരെയും കലകളെയും ലോക ജനത എക്കാലവും അംഗീകരിച്ചിട്ടുണ്ട്. മുഹമ്മദ് ഫാറൂഖ് നഇൗമി അൽ ബുഖാരി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കെ.പി. രാമനുണ്ണിക്ക് മാധ്യമപ്രവർത്തകൻ ശശികുമാർ അവാർഡ് നൽകി. എം. നൗഷാദ് എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം എസ്. ഫത്തഹുദ്ദീൻ, തോപ്പിൽ മുഹമ്മദ് മീരാൻ, ഡോ. എൻ. ഇല്യാസ്കുട്ടി, വീരാൻകുട്ടി, എം. മുഹമ്മദ് സാദിഖ്, ഷൗക്കത്ത് നഇൗമി, എ. സാദിഖ് സഖാഫി, സി.പി. ഉബൈദുല്ല സഖാഫി എന്നിവർ സംസാരിച്ചു. ശനിയാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ഇസുദ്ദീൻ കാമിൽ സഖാഫി അധ്യക്ഷത വഹിക്കും. കാപ്ഷൻ klg1 എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.