റോഹിങ്ക്യൻ വംശഹത്യക്കെതിരെ പ്രകടനം കരുവാരകുണ്ട്:

വണ്ടൂർ: മ്യാൻമറിലെ റോഹിങ്ക്യൻ വംശജർക്കെതിരെ ഭരണകൂടവും ഭരണകൂട പിന്തുണയോടെ ബുദ്ധതീവ്രവാദികളും നടത്തുന്ന വംശഹത്യക്കെതിരെയും അഭയാർഥികളെ പുറത്തക്കാനുള്ള കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചും സോളിഡാരിറ്റി, എസ്.ഐ.ഒ ഏരിയ കമ്മിറ്റികൾ പ്രതിഷേധ പ്രകടനവും ലഘുലേഖ വിതരണവും നടത്തി. കെ. റഹ്മത്തുല്ല, വി. ഷാജഹാൻ, എ.പി. ആലിഫ് ഷുക്കൂർ, കെ. വസീം, പി.വി. യാസിർ വാണിയമ്പലം, ടി. ഫർസാൻ എന്നിവർ നേതൃത്വം നൽകി. കരുവാരകുണ്ട്: റോഹിങ്ക്യൻ വംശഹത്യയിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ്.ഐ.ഒ മേലാറ്റൂർ ഏരിയ സമിതികൾ 'മൗനം വഞ്ചനയാണ്' എന്ന പേരിൽ ഒത്തുചേരലും പ്രകടനവും നടത്തി. കിഴക്കെത്തലയിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി ജില്ല സമിതി അംഗം ഇബ്രാഹിം അസ്ലം പ്രഭാഷണം നടത്തി. പ്രകടനത്തിന് വി.പി. ഷമീം ഫായിസ്, എസ്.കെ. മുഹമ്മദ് ആഷിഖ്, കെ.ടി. നൗഷാദ്, ടി.പി. മിസ്അബ് ഹംസ, നജ്മുദ്ദീൻ, കെ. അബ് ദുറഹ്മാൻ, ടി.പി. ഹംസ, എ.കെ. മുഹമ്മദ് കുട്ടി, സി.ടി. അബ് ദുറഹ്മാൻ, ടി.പി. ഇല്യാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.