മണൽഖനന യൂനിറ്റ്​ അടച്ചുപൂട്ടാൻ പൊലീസ്​ നിർദേശം

ഊർങ്ങാട്ടിരി: മണൽഖനനത്തിനെതിരെ നാട്ടുകാർ രംഗത്തെത്തിയതോടെ യൂനിറ്റ് അടച്ചുപൂട്ടാൻ പൊലീസ് നിർദേശം നൽകി. ഊർങ്ങാട്ടിരി പഞ്ചായത്തിലെ മൈത്ര കുത്തുപറമ്പ് ആദാടിയിൽ പ്രവർത്തിക്കുന്ന മണൽ യൂനിറ്റിനെതിരെ പരിസരവാസികൾ അരീക്കോട് പൊലീസിലും ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. യൂനിറ്റ് ഉടമകളെയും പരാതിക്കാരായ പരിസരവാസികളെയും വിളിച്ചുവരുത്തി അരീക്കോട് എസ്.ഐ നടത്തിയ ചർച്ചയെ തുടർന്നാണ് നിർത്തിവെക്കാൻ നിർദേശം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.