റോഹിങ്ക്യൻ വിഷയം: ഇന്ത്യ ഇടപെടണം –കുഞ്ഞാലിക്കുട്ടി

റോഹിങ്ക്യൻ വിഷയം: ഇന്ത്യ ഇടപെടണം –കുഞ്ഞാലിക്കുട്ടി കോഴിക്കോട്: മ്യാന്മറിലെ മനുഷ്യാവകാശ ലംഘനത്തിൽ ഇന്ത്യ ഇടപെടണമെന്നു പി.കെ. കുഞ്ഞാലിക്കുട്ടി എംപി. മർദിതർക്കും പീഡിതർക്കും ഒപ്പം നിന്ന ചരിത്രമാണു ഗാന്ധിജിയുടെ ഇന്ത്യക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീൻ വിഷയത്തിലടക്കം ഇൗ നിലപാടാണ് തുടർന്നത്. റോഹിങ്ക്യൻ അഭയാർഥികളോടുള്ള സമീപനത്തിൽ പ്രതിഷേധിച്ച് ഇൗ മാസം 11നു മ്യാന്മർ എംബസിക്കു മുന്നിലേക്കു മുസ്ലിം ലീഗ് പ്രതിഷേധ മാർച്ച് നടത്തുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.