ഗുരു^ശിഷ്യ സംഗമം

ഗുരു-ശിഷ്യ സംഗമം വടക്കാങ്ങര: തങ്ങൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 1994 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികൾ അധ്യാപക ദിനത്തിൽ ഗുരു-ശിഷ്യ സംഗമം സംഘടിപ്പിച്ചു. ഉദ്ഘാടനം കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ ടി.എ. അഹമ്മദ് കബീർ എം.എൽ.എ നിർവഹിച്ചു. വിവിധ സെഷനുകളിലായി മുൻ പി.എസ്.സി അംഗം കുളത്തൂർ ടി. മുഹമ്മദ് മൗലവി, ചന്ദ്രിക പത്രാധിപർ സി.പി. സൈതലവി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പി. മുഹമ്മദ് മാസ്റ്റർ, ഫൈസൽ മാസ്റ്റർ, അനീസ് മഠത്തിൽ, എം. ജാഫർ, ഖദ്ദാഫി, അമീർ, ശിഹാബുദ്ദീൻ, കെ.പി. സഹദ്, ഹൈദരലി, സൗമിനി എന്നിവർ സംസാരിച്ചു. ഒാണാഘോഷം മലപ്പുറം: കേരള ദലിത് യുവജന ഫെഡറേഷൻ കുറുവ മേഖല കമ്മിറ്റി കരിഞ്ചാപ്പാടി അംബേദ്കർ കോളനിയിൽ ഒാണാഘോഷം സംഘടിപ്പിച്ചു. കെ.ഡി.എഫ് ജില്ല സെക്രട്ടറി പി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഷൈജു കരിഞ്ചാപ്പാടി അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം കെ.ടി. ദാസൻ നിർവഹിച്ചു. ടി. ശരത്, സി.കെ. അനൂപ്, കെ.വി. മുഹമ്മദാലി, ടി. ലാലു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.