ഓണാഘോഷം

ഷൊർണൂർ: കണയം പൊതുവായനശാല അങ്കണത്തിൽ നടത്തിയ വൈവിധ്യമായി. വടംവലി, കസേരകളി, സുന്ദരിക്ക് പൊട്ട് കുത്തൽ, ഉറിയടി എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. നഗരസഭ അംഗങ്ങളായ എൻ. ജയപാലൻ, സിനി മനോജ്, വായനശാല പ്രസിഡൻറ് എ. അരവിന്ദൻ, പി. വേണുഗോപാൽ, വിനോദ് ഷാരത്ത് എന്നിവർ നേതൃത്വം നൽകി. ഒാണക്കിറ്റ് വിതരണം ഷൊർണൂർ: കുളപ്പുള്ളി എൻ.എസ്.എസ് കരയോഗത്തി‍​െൻറ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 32 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. എൻ.എസ്.എസ് വൈസ് പ്രസിഡൻറ് പ്രഫ. വി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് നാടകത്ത് നാരായണൻകുട്ടി നായർ അധ്യക്ഷത വഹിച്ചു. ഉണ്ണി എം. മേനോൻ, വത്സല രമേശ്, കെ. കൃഷ്ണപ്രകാശ്, വി.വി. രാമചന്ദ്ര പണിക്കർ, കൃഷ്ണൻകുട്ടി നായർ എന്നിവർ സംബന്ധിച്ചു. വിവാഹം ഷൊർണൂർ: കുളപ്പുള്ളി പൊക്കണ്ടത്ത് ഉണ്ണികൃഷ്ണ​െൻറ മകൾ ജിഷ്ണയും ഗണേശ്ഗിരി കുന്നനങ്ങത്ത് വിജയചന്ദ്രൻ നായരുടെ മകൻ സഞ്ജയും വിവാഹിതരായി. ഷൊർണൂർ: കണയം കാഞ്ഞിരങ്ങാട്ട് ഗണപതിയുടെ (അപ്പു) മകൻ അനൂപും വാണിയംകുളം പനയൂർ കിഴക്കേപുരക്കൽ കേശവ‍​െൻറ മകൾ വിദ്യാലക്ഷ്മിയും വിവാഹിതരായി. ഷൊർണൂർ: കയിലിയാട് പോഴത്ത് വിഴക്കാട്ട് രവീന്ദ്രനാഥി‍​െൻറ മകൾ അഞ്ജുവും പഴമ്പാലക്കോട് വൈഷ്ണവത്തിൽ ടി.കെ. ശങ്കര‍​െൻറ മകൻ ശരതും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.