ഇശലുകൾ പെയ്തിറങ്ങി 'മെഹ്ഫിലെ ഈദ്'

മലപ്പുറം: എസ്.ഐ.ഒ ജില്ല സംവേദന വേദി ടൗൺഹാളിൽ സംഘടിപ്പിച്ച മെഹ്ഫിലെ ഈദ് ഫെസ്റ്റിൽ ഇശലും ഗസലും പെയ്തിറങ്ങി. മീഡിയവൺ പതിനാലാം രാവ് ഫെയിം മുർഷിദ്, ഗായിക സിദ്റത്തുൽ മുൻതഹ എന്നിവർ ഇശൽ രാവിന് കുളിർമയേകി. അൽജാമിഅ വിദ്യാർഥികളുടെ കോൽക്കളി, വട്ടപ്പാട്ട്, സൂഫി ഗസൽ സംഗീതജ്ഞൻ സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവർ നയിച്ച ഗസൽ എന്നിവയും അരങ്ങേറി. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡൻറ് ഡോ. എ.കെ. സഫീർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി സി.എച്ച്. ബഷീർ, വനിത വിഭാഗം ജില്ല പ്രസിഡൻറ് ജമീല ടീച്ചർ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് മമ്പാട്, ജി.ഐ.ഒ ജില്ല പ്രസിഡൻറ് ഷനാനീറ, പ്രോഗ്രാം കൺവീനർ യാസിർ വാണിയമ്പലം എന്നിവർ സംസാരിച്ചു. ---------- Photo mplas sio: എസ്.ഐ.ഒ ജില്ല സംവേദന വേദി സംഘടിപ്പിച്ച 'മെഹ്ഫിലെ ഈദ്' ഫെസ്റ്റിൽ സമീർ ബിൻസിയും ഇമാം മജ്ബൂറും ഗസൽ അവതരിപ്പിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.