പെരുന്നാൾ^ഓണം അവധി; മലമ്പുഴയിലെ വരുമാനം 20.5 ലക്ഷം

പെരുന്നാൾ-ഓണം അവധി; മലമ്പുഴയിലെ വരുമാനം 20.5 ലക്ഷം ഏറ്റവും കൂടുതൽ വരുമാനം ചൊവ്വാഴ്ച പാലക്കാട്: ബലിപെരുന്നാൾ-ഓണം അവധി ദിനങ്ങളിൽ മലമ്പുഴ ഉദ്യാനത്തിൽ സന്ദർശക തിരക്ക്. സെപ്റ്റംബർ ഒന്ന് മുതൽ അഞ്ച് വരെ 20.5 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്. ജില്ലക്കകത്തും പുറത്തും നിന്നായി നിരവധി കുടുംബങ്ങളാണ് അവധി ആഘോഷിക്കാൻ ഇവിടെയെത്തിയത്. സ്കൂൾ അവധി അവസാനിക്കുന്നത് വരെ തിരക്ക് തുടരുമെന്നാണ് ജലസേചന വകുപ്പ് അധികൃതരുടെ പ്രതീക്ഷ. ചൊവ്വാഴ്ചയാണ് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയത്. 32,000 പേർ എത്തിയതിൽ 26,000 മുതിർന്നവരും 6000 കുട്ടികളുമായിരുന്നു. 7.4 ലക്ഷം രൂപയുടെ വരുമാനമാണ് ഇതിലൂടെ ലഭിച്ചത്. സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, റോപ്പ് വേ, അക്വാറിയം, ബോട്ടിങ് എന്നിവിടങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് ഉദ്യാനം ദീപങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. ഡി.ടി.പി.സിയുടെ ഓണാഘോഷ പരിപാടിയുടെ ചില ഇനങ്ങളും മലമ്പുഴ ഉദ്യാനത്തിലാണ് നടക്കുന്നത്. വൈകീട്ട് നടക്കുന്ന ഓണാഘോഷ പരിപാടികളിലും നല്ല ജനപങ്കാളിത്തമുണ്ട്. തിങ്കളാഴ്ച നടന്ന സ്വരലയയുടെ ഗാനമേളയും ചൊവ്വാഴ്ച നടന്ന വിസിലിങ് മെലഡി ഡ്രീംസ് മെഗാഷോയും കാഴ്ചക്കാർ ഏറ്റെടുത്തു. ഓണാഘോഷ പരിപാടികൾ ബുധനാഴ്ചയാണ് സമാപിക്കുന്നത്. അയൽ ജില്ലകളിൽനിന്നും തമിഴ്നാട്ടിൽ നിന്നുമാണ് കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നത്. ഇവരെയെല്ലാം ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ മലമ്പുഴയിൽ ഒരുക്കിയിരുന്നതായും ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.