ന്യൂനപക്ഷ വേട്ട: ജനാധിപത്യ മനസ്സ് ഉണരണം ^ഐ.എസ്.എം സംവാദം

ന്യൂനപക്ഷ വേട്ട: ജനാധിപത്യ മനസ്സ് ഉണരണം -ഐ.എസ്.എം സംവാദം പരപ്പനങ്ങാടി: രാജ്യത്ത് വ്യാപകമായി അസഹിഷ്ണുത പടർത്തി മർദനങ്ങൾ അഴിച്ചുവിടാൻ ചിലർ ശ്രമിക്കുമ്പോൾ ന്യൂനപക്ഷ വേട്ടക്കെതിരെ ഇന്ത്യയുടെ ജനാധിപത്യ മനസ്സ് ഉണർന്ന് പ്രവർത്തിക്കണമെന്ന് പരപ്പനങ്ങാടിയിൽ ഐ.എസ്.എം ജില്ല കമ്മറ്റി സംഘടിപ്പിച്ച ആശയ സംവാദം അഭിപ്രായപ്പെട്ടു. പ്രബോധകർക്കെതിരെ സംഘ് പരിവാർ നേതൃത്വത്തിലുള്ള ആൾക്കൂട്ട മർദനവും തുടർന്ന് നിയമം നടപ്പിൽ വരുത്തേണ്ട പൊലീസ് എടുത്ത ഏകപക്ഷീയ നിലപാടുകൾ ഒരിക്കലും നീതീകരിക്കാനാവില്ല. 'മതപ്രബോധനം കുറ്റകൃത്യമോ' എന്ന തലക്കെട്ടിൽ നടന്ന സംവാദം പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ല സെക്രട്ടറി നജീബ് പുത്തൂർ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന നേതാക്കളായ ശരീഫ് മേലതിൽ, മുസ്തഫ തൻവീർ, ആദിൽ ആതിഫ് സ്വലാഹി എന്നിവർ നേതൃത്വം നൽകി. പി.കെ. സക്കരിയ്യ സ്വലാഹി, ഷുക്കൂർ സ്വലാഹി ആലപ്പുഴ, സിറാജുദ്ദീൻ ചേലേമ്പ്ര, എം. മുഹമ്മദ് കുട്ടി മുൻഷി, തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ സൈതലവി, പി.കെ. നൗഫൽ അൻസാരി, ജാഫർ കൊയപ്പ, മുബഷിർ കോട്ടക്കൽ, അൻസാരി ചെറുമുക്ക്, അബ്ദുറബ്ബ് അൻസാരി, അബ്ദുൽ ഗഫൂർ വാരണാക്കര, യഹ്യ ഒട്ടുമ്മൽ, നൗഷാദ് പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു. പടം. ഐ.എസ്.എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സംവാദം പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.