മലപ്പുറം: 'സംഘമിത്രം റസിഡൻസ് അസോസിയേഷൻ' ഉദ്ഘാടനവും ലോഗോ പ്രകാശനവും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. മുണ്ടുപറമ്പ് ബൈപാസ് ജങ്ഷൻ മുതൽ കരുവാള വരെയാണ് അസോസിയേഷൻ ഉൾപ്പെടുന്ന പ്രദേശം. പ്രസിഡൻറ് പി.എം. അനിൽ ലോഗോ സ്പീക്കർക്ക് കൈമാറി. സെക്രട്ടറി നാരായണൻകുട്ടി മാസ്റ്റർ, രക്ഷാധികാരി ഉദയ നാരായണൻ, പി. ഗോപി, കണ്ണൻ എന്നിവർ േനതൃത്വം നൽകി. എം.എൽ.എ.മാരായ എ.പി. അനിൽകുമാർ, പി. ഉബൈദുല്ല, നഗരസഭ ചെയർപേഴ്സൺ സി.എച്ച്. ജമീല എന്നിവർ സന്നിഹിതരായിരുന്നു. photo: mpm1 ............ മെഡിക്കൽ പഠനം: സർക്കാർ ഉത്തരവ് അഭിനന്ദനാർഹം -എസ്.വൈ.എസ് മലപ്പുറം: തീരദേശത്തെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട നിർധനരായ മെഡിക്കൽ പഠനത്തിന് അർഹരായ മുഴുവൻ വിദ്യാർഥികളുടെയും പഠന ചെലവ് ഏറ്റെടുത്ത സർക്കാർ നടപടി അഭിനന്ദനാർഹമാെണന്ന് എസ്.വൈ.എസ് ജില്ല കമ്മിറ്റി പ്രസ്താവിച്ചു. പ്രസിഡൻറ് സ്വലാഹുദ്ദീൻ ബുഖാരി അധ്യക്ഷത വഹിച്ചു. സഹായവിതരണം മലപ്പുറം: കാളമ്പാടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ചു. പ്രസിഡൻറ് മുസ്തഫ കൂരിയുടെ അധ്യക്ഷതയിൽ പാണക്കാട് ഹാരിസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിെൻറ വളണ്ടിയർ കാർഡ് വിതരണം കൂരി ആഷിഖിന് നൽകി ഹാരിസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ആദ്യ സഹായമായി കാളമ്പാടിയിലെ ശിശു ഭവനത്തിന് ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ കൈമാറി. തറയിൽ കബീർ സ്വാഗതവും എൻ.കെ. അനീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.