മലപ്പുറം: ബൈക്കിെലത്തിയ സംഘം സ്ത്രീയുടെ കഴുത്തിൽനിന്ന് മൂന്നര പവെൻറ മാല പിടിച്ചുപറിച്ചു കടന്നു. വാറേങ്കാട് സ്വദേശിനി ലീലാമ്മയുടെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ മലപ്പുറം എം.ബി.എച്ചിന് സമീപമാണ് സംഭവം. മലപ്പുറം പൊലീസ് കേസെടുത്തു. കോട്ടക്കുന്നിൽ നിർത്തിയിട്ട കാർ മോഷ്ടിക്കാൻ ശ്രമം മലപ്പുറം: കോട്ടക്കുന്നിൽ ഉല്ലാസത്തിനെത്തിയ കുടുംബത്തിെൻറ കാർ മോഷ്ടിക്കാൻ ശ്രമം. എടപ്പാൾ സ്വദേശിയുടെ കാറാണ് മോഷ്ടിക്കാൻ ശ്രമം നടന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഫീസ് നൽകി പാർക്കിങ് സ്ഥലത്ത് നിർത്തിയ കാറിെൻറ ലോക്ക് കമ്പി ഉപയോഗിച്ച് തുറക്കാൻ വിഫലശ്രമം നടന്നു. കമ്പികഷ്ണം ഉള്ളിൽ കുടുങ്ങിയതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന. ഒരു മണിക്കൂറിനുശേഷം കുടുംബം തിരിച്ചെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. സുഹൃത്തുക്കളും പൊലീസും ചേർന്ന് കാറിെൻറ ഗ്ലാസ് ഇളക്കിയാണ് പിന്നീട് ഡോർ തുറന്നത്. ഉടമയുടെ പരാതിയിൽ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാർക്കിങ് സ്ഥലത്തിനുസമീപം വെളിച്ചം ഇല്ലാത്തത് മോഷ്ടാക്കൾക്ക് അനുകൂല സാഹചര്യമായെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.