സത്യത്തെ നിശബ്ദമാക്കാനാവില്ല –രാഹുൽ ന്യഡൽഹി: സത്യത്തെ നിശബ്ദമാക്കാനാവില്ലെന്നും ഗൗരി ലേങ്കശിെൻറ കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഗൗരി ലേങ്കഷ് ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കും. അവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു. നടന്നത് ജനാധിപത്യത്തിെൻറ കൊലപാതകമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അന്വേഷണം തുടങ്ങിയതായും കുറ്റവാളികളെ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. നിരാശാജനകമായ സംഭവമാണ് നടന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ദുഖകരമായ സംഭവമാണിത്. ജാഗ്രതവേണമെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.