പറമ്പിക്കുളം വന്യജീവി സങ്കേതം

പ്രകൃതിയെയും കാടിനെയും വന്യമൃഗങ്ങളെയും ഇഷ്ടപ്പെടുന്നവരാണ് പറമ്പിക്കുളം തെരഞ്ഞെടുക്കുക. മഴക്കാലം ശക്തമായതിനാൽ മറക്കാനാകാത്തതായിരിക്കും പറമ്പിക്കുളം യാത്ര. കാട്ടിൽ താമസിക്കാനും വന്യമൃഗങ്ങളെ കാണാനും സൗകര്യമുണ്ട്. ട്രക്കിങ് ജീപ്പിന് മുന്നിൽ ഏതു നിമിഷവും കാട്ടുകൊമ്പനും പുലിയും പ്രത്യക്ഷപ്പെടാം. വെല്ലുവിളികൾ ഏറെയുള്ളതിനാൽ കുട്ടികളെ ഒഴിവാക്കുന്നത് നന്നാകും. പറമ്പിക്കുളം ഡാമും നയനമനോഹരം. പച്ചപ്പും വന്യജീവികളും കാടി​െൻറ നിശ്ശബ്ദതയും നിങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ പറമ്പിക്കുളം നിങ്ങളെ നിരാശപ്പെടുത്തില്ല. ദൂരം: പാലക്കാട് നിന്ന് 46 കി.മീ. ............... മലമ്പുഴ ഗാർഡൻ കുടുംബ സമേതമാണ് നിങ്ങളുടെ യാത്രയെങ്കിൽ പ്രഥമ പരിഗണന മലമ്പുഴക്കുതന്നെ. മലമ്പുഴ ഡാമും ദേശീയോദ്യാനവും കുട്ടികളെ ആകർഷിക്കാൻ ഫാൻറസി പാർക്കും റെഡി. മലമ്പുഴക്ക് പുറമെ, കവയും ധോണി വനമേഖലയും ദേശീയതലത്തിൽ ശ്രദ്ധയാകർഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളായി ഉയരുകയാണ്. മഴപെയ്ത് പച്ചയണിഞ്ഞ് നിൽക്കുന്ന കാഴ്ച നയനമനോഹരമാകുമെന്ന് പറയാതെ വയ്യ. ധോണി വെള്ളച്ചാട്ടവും സഞ്ചാരികളെ ആകർഷിക്കും. ദൂരം: പാലക്കാട് നിന്ന് ഏഴ് കി.മീ (ധോണിയിലേക്ക് 15 കി.മീ) പാലക്കാട് കോട്ട വെറുമൊരു യാത്ര എന്നതിലുപരി പാലക്കാട് കോട്ട ചരിത്രത്തെ ഓർമപ്പെടുത്തുന്നതാണ്. ടിപ്പു സുൽത്താ‍​െൻറ പിതാവ് ഹൈദരാലിയാണ് പാലക്കാട് കോട്ട നിർമിച്ചത്. മലബാർ പടയോട്ട കാലത്ത് നിർമിച്ച സൈനിക ആവശ്യങ്ങൾക്കായി ടിപ്പു സുൽത്താൻ ഉപയോഗിച്ചു. ഒടുവിൽ ടിപ്പുവിനെ തോൽപ്പിച്ച് പാലക്കാട് കോട്ട പിന്നീട് ബ്രീട്ടിഷുകാർ പിടിച്ചടക്കി. കോട്ടയോട് ചേർന്ന കുട്ടികളുടെ പാർക്കും പൂന്തോട്ടവും സായാഹ്നങ്ങളെ മനോഹരമാക്കും. കോട്ടക്ക് ചുറ്റുമുള്ള കിടങ്ങിനോട് ചേർന്ന നടപ്പാതയും ആകർഷകം. സൈലൻറ് വാലി പ്രകൃതി സ്നേഹികളുടെ തീർഥാടന കേന്ദ്രം. നിത്യഹരിത വനമായ സഞ്ചാരികൾക്ക് നൽകുന്നത് അനന്യമായ വനാനുഭവം. കോടമഞ്ഞിലൂടെയുള്ള മണ്ണാർക്കാട് ചുരംകയറ്റവും പ്രിയകരമാകും. കുന്തിപ്പുഴയും ഭവാനിപ്പുഴയും നൽകുന്ന കുളിർമ വേറെതന്നെ. ഇവ രണ്ടും ഉത്ഭവിക്കുന്നത് സൈലൻറ് വാലിയിൽനിന്നാണ്. വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങാണ് മറ്റൊരാകർഷണം. ഉരകങ്ങളുടെയും ചെറുജീവികളുടെയും വൈവിധ്യങ്ങളുടെ കലവറയാണ് സൈലൻറ് വാലി കാടുകൾ. മുക്കാലിയിൽനിന്ന് കിലോമീറ്ററുകൾ മാത്രം സഞ്ചാരിച്ചാൽ അട്ടപ്പാടിയുടെ സൗന്ദര്യവും ആസ്വദിക്കാം. ദൂരം: പാലക്കാട്നിന്ന് 80 കി.മീ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.