നെല്ലിെൻറ സംഭരണ വില ഉയർത്തണം

ഓണം കഴിഞ്ഞ് ജില്ലയിൽ ഒന്നാംവിളയുടെ കൊയ്ത്ത് ആരംഭിക്കുകയാണ്. ആലത്തൂർ, നെന്മാറ, പാടൂർ, പഴയന്നൂർ, കണ്ണമ്പ്ര, പുതുക്കോട് എന്നീ പ്രദേശങ്ങളിലാണ് ആദ്യം വിളവെടുപ്പ് തുടങ്ങുക. പിന്നീട് ജില്ലയിലെ മറ്റിടങ്ങളിലും കൊയ്ത്ത് തുടങ്ങും. എന്നാൽ, കാലോചിതമായി നെല്ല് താങ്ങുവിലയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ തയാറാകാത്തത് ഖേദകരമാണ്. മാസങ്ങൾക്ക് മുമ്പ് കേന്ദ്ര സർക്കാർ 80 പൈസ വർധിപ്പിച്ച് 15.50 രൂപ നൽകാൻ തീരുമാനമെടുത്തെങ്കിലും സംസ്ഥാന സർക്കാർ ഇപ്പോഴും 7.80 രൂപയിൽനിന്ന് നയാപൈസയുടെ വർധന വരുത്തിയിട്ടില്ല. നെല്ലി​െൻറ താങ്ങുവില വർധിപ്പിക്കുമെന്ന് സംസ്ഥാന മന്ത്രിമാർ പറയുകയല്ലാതെ നടപടിയില്ല. നെൽകൃഷി ലാഭകരമാക്കാതെ കർഷകരെ ഈ രംഗത്ത് പിടിച്ചുനിർത്താനാവില്ല. ഉൽപാദന ചെലവ് വർധിച്ച സാഹചര്യത്തിൽ താങ്ങുവില 30 രൂപയാക്കാൻ നടപടികൾ സ്വീകരിക്കണം. പ്രതികൂല കാലാവസ്ഥ തരണം ചെയ്താണ് ഈ വർഷം കർഷകർ ഒന്നാംവിളയിറക്കിയത്. പലരും ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയുമാണ് കൃഷിയിറക്കിയത്. അവരെ നിരാശപ്പെടുത്തരുത്. നെല്ല് സംഭരണം നേരത്തെയാക്കുന്നതും കർഷകർക്ക് ഗുണം ചെയ്യും. ഒക്ടോബറിലാണ് സർക്കാർ നെല്ല് സംഭരിക്കുക. അപ്പോഴേക്കും പടിഞ്ഞാറൻ മേഖലയിലെ കൊയ്ത്ത് കഴിയും. ചെറുകിട കർഷകർക്ക് നെല്ല് സൂക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സംഭരണം നീണ്ടുപോയാൽ നെല്ല് ഈർപ്പം തട്ടി മുളക്കാൻ ഇടവരും. ഈ സാഹചര്യം മുതലെടുത്ത് സ്വകാര്യ മില്ലുടമകൾ കർഷകരെ ചൂഷണം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ നെല്ല് സംഭരണം നേരത്തെയാക്കാൻ നടപടി സ്വീകരിക്കണം. മുതലാംതോട് മണി ദേശീയ കർഷക സമാജം പാലക്കാട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.