കൊല്ലങ്കോട്: വീര സ്മരണകൾ ഉണർത്തി ഓണത്തല്ലിനും അവിട്ടത്തല്ലിനും പല്ലശ്ശന വാസികൾ ഒരുങ്ങുന്നു. വിവിധ സമുദായങ്ങളിലെ ഏഴുകുടിക്കാരും ഒരുകുടിക്കാരുമാണ് തല്ലുമന്നത്ത് ഓണത്തല്ലിനായി ഒത്തുകൂടുന്നത്. തൊഴുത്തുപാറ, തുണ്ടപറമ്പ്, കളരിക്കൽപുര, ചീളക്കുന്ന് എന്നിവിടങ്ങളിൽനിന്ന് ഒരുകുടിക്കാരും ചാമപറമ്പ്, പാടത്തുപുര, കുറ്റിപാടം, ആലിങ്കൽ, മാങ്ങോട് എന്നിവിടങ്ങളിൽനിന്ന് ഏഴു കുടിക്കാരുമാണ് ഭഗവതിക്ഷേത്രങ്ങളിൽ കാരണവന്മാരുടെ നേതൃത്വത്തിൽ ഭസ്മം തൊട്ട് കച്ചകെട്ടി തല്ലുമന്ദത്തിലേക്ക് ആർപ്പുവിളിച്ചെത്തുക. തല്ലുമന്ദം ക്ഷേത്രമൈതാനിയിലാണ് ഓണത്തല്ല്. ദേശ കാരണവന്മാരാണ് തല്ലിന് നേതൃത്വം നൽകുക. അവിട്ടം ദിനത്തിലാണ് നായർ വിഭാഗത്തിൽ ഉൾപെടുന്നവർ പല്ലശ്ശന വേച്ചക്കരുമൻ ക്ഷേത്രാംഗണത്തിൽ ഒത്തുചേരുന്നത്. കിഴക്കുമുറി, പടിഞ്ഞാറെ മുറി ദേശക്കാരാണ് അവിട്ടത്തല്ലിന് പങ്കെടുക്കുന്നത്. ഓണത്തല്ലിെൻറ അതേരീതിയിൽ നടക്കുന്ന ചടങ്ങുകൾക്കു ശേഷം വള്ളിച്ചാട്ടവും കുളം ചാട്ടവും കഴിഞ്ഞ് ക്ഷേത്രത്തിലെത്തി തൊഴുന്നതോടെ അവിട്ടത്തല്ലും പൂർത്തിയാകും. രണ്ടാണ്ടിന് ശേഷം ചിതലിയിൽ ഇക്കുറി കന്നുതെളിയുടെ ആവേശം നിറയും കുഴൽമന്ദം: കർഷക മനസ്സുകളിൽ ആരവവും ആവേശവും നിറച്ച് കന്നുതെളി മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു. തിരുവോണത്തിെൻറ പിറ്റേന്ന് ചിതലി ഹരിദാസ് മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടക്കുന്ന കന്നുതെളി മത്സരം കാണാൻ അയൽ ജില്ലകളിൽ നിന്നുവരെ ആളുകൾ എത്തും. കാറ്റിൽ റൈസ് ക്ലബ് ഓഫ് ഇന്ത്യയാണ് വർഷവും മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിന് ആഴ്ചകൾക്ക് മുമ്പ് തെളികണ്ടത്തെ പരിചയപ്പെടുത്താൻ പരിശീലന ഓട്ടം സംഘടിപ്പിക്കും. ജില്ലക്ക് പുറമെ അയൽ ജില്ലകളിൽനിന്നും തമിഴ്നാട്ടിൽനിന്നും വരെ ഉരുക്കൾ ഇവിടെ എത്താറുണ്ട്. 2014ൽ ഹൈകോടതിയുടെ പ്രത്യേക അനുമതിയോടെ കന്നുതെളി നടത്തിയങ്കിലും 2015, 2016 വർഷങ്ങളിൽ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് മത്സരം മുടങ്ങി. എന്നാൽ, ഈ പ്രാവശ്യം സൗഹൃദമത്സരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. (((ഓണം വാർത്തയുടെ ബോക്സ് ആയി കൊടുക്കാം, ഫയൽ ചിത്രവും അയക്കുന്നുണ്ട്))))) ............. പെരുന്നാൾ-ഓണം സൗഹൃദ സംഗമം എടത്തറ: സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പെരുന്നാൾ-ഓണം സൗഹൃദ സംഗമം സൗഹ്യദ വേദി ചെയർമാൻ പി.വി. വിജരാഘവൻ ഉദ്ഘാടനം ചെയ്തു. ഗണേഷൻ പറളി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് മോഹൻ ദാസ്, കരീം പറളി, ശങ്കരൻ ഭട്ടതിരിപ്പാട്, രാമചന്ദ്രൻ കല്ലേക്കാട് എന്നിവർ സംസാരിച്ചു. തുടർന്ന് 25 കുടുംബങ്ങൾക്ക് കിറ്റ് നൽകി. സിറാജ് എടത്തറ സ്വാഗതവും അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.