കേരളത്തെ മദ്യാലയമാക്കാനുള്ള നീക്കം ^ഐ.എൻ.എൽ

കേരളത്തെ മദ്യാലയമാക്കാനുള്ള നീക്കം -ഐ.എൻ.എൽ മലപ്പുറം: മദ്യശാലയിൽനിന്ന് ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ദൂരപരിധി കുറച്ച സർക്കാർ നീക്കം ജനവിരുദ്ധമാണെന്ന് െഎ.എൻ.എൽ. കേരളത്തിലേക്ക് സഞ്ചാരികൾ വരുന്നത് മദ്യപിക്കാനല്ല. ദൂരപരിധി ചുരുക്കിയത് സർക്കാർ പുനഃപരിശോധിക്കണം. സർക്കാറിനെതിരെ ഒന്നിച്ച് സമര രംഗത്തിറങ്ങേണ്ട സമയമായെന്നും െഎ.എൻ.എൽ പ്രസിഡൻറ് സി.എച്ച്. മുസ്തഫ, ജനറൽ സെക്രട്ടറി ടി.എ. സമദ്, സി.പി. അബ്ദുൽ വഹാബ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. 'രാഷ്ട്രീയ പാർട്ടികളും മതമേധാവികളും നിലപാട് വ്യക്തമാക്കണം' മലപ്പുറം: ദൂരപരിധി കുറച്ചും അടച്ചിട്ട ബാറുകൾ തുറക്കാൻ അനുവദിച്ചും കേരളത്തെ മദ്യലോബിക്ക് അടിയറവെക്കാനുള്ള സർക്കാറി​െൻറ മദ്യനയത്തിൽ മതമേധാവികളും രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണമെന്ന് നാഷനൽ യൂത്ത് ലീഗ്. ആരാധനാലയ വിദ്യാലയ പരിസരങ്ങളിൽ പോലും മദ്യമൊഴുക്കാൻ മദ്യനയം പൊളിച്ചെഴുതുന്നത് നീതികരിക്കാനാവാത്തതും വാഗ്ദത്ത ലംഘനവുമാണെന്നും എൻ.വൈ.എൽ ജില്ല സെക്രട്ടറി മുജീബ് പുള്ളാട്ട് പറഞ്ഞു. സോളിഡാരിറ്റി പൊതുസമ്മേളനം ആറിന് മലപ്പുറം: സോളിഡാരിറ്റി മലപ്പുറത്ത് സംഘടിപ്പിക്കുന്ന 'ആത്മീയത കച്ചവടമല്ല; വിമോചനമാണ്' പൊതുസമ്മേളനം ബുധനാഴ്ച വൈകീട്ട് 4.30ന് മലപ്പുറം കുന്നുമ്മൽ നടക്കും. എം.പി. അബ്ദുസ്സമദ് സമദാനി, കെ.ഇ.എൻ, ഡോ. ഫസൽ ഗഫൂർ, ഒ. അബ്ദുല്ല, കെ.സി. വർഗീസ്, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സി.കെ. അബ്ദുൽ അസീസ്, എ. റഹ്മത്തുന്നിസ, സി.ടി. സുഹൈബ്, ഫസ്ന മിയാൻ, പി.എം. സാലിഹ് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.