വീട് കത്തിച്ചാമ്പലായി; കുടുംബത്തിനിത് കണ്ണീരോണം

ഒറ്റപ്പാലം: നാടും നഗരവും ഓണം ആഘോഷിക്കുമ്പോൾ കയറിക്കിടക്കാനുള്ള കൂര കത്തിച്ചാമ്പലായതി​െൻറ കണ്ണീരോണത്തിലാണ് ഈ കുടുംബം. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി കുന്നത്ത് പുളിയങ്കാവ് ചേനംകണ്ടത്തിൽ ലീലയും മകൻ മഹേഷും താമസിക്കുന്ന ഷീറ്റുമേഞ്ഞ കൂരയാണ് അഗ്നിക്കിരയായത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ലീലയും മകൻ മഹേഷും സമീപമുള്ള മഹേഷി​െൻറ ജ്യേഷ്ഠനായ മണികണ്ഠ‍​െൻറ വീട്ടിലേക്ക് ഊണ് കഴിക്കാൻ പോയ സമയത്താണ് കൂരക്ക് തീപിടിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. വൈദ്യുതിമൂലമുള്ള തീപിടിത്തമല്ലെന്ന് സ്ഥലം സന്ദർശിച്ച കെ.എസ്.സി.ബി ഉദ്യോഗസ്ഥർ അറിയിച്ചതായി സമീപവാസി പറഞ്ഞു. തിരുവോണത്തിനുള്ള ഓണക്കോടിയും മിച്ചംവെച്ച പണവും രേഖകളും ഉൾെപ്പടെ സകലതും അഗ്നിക്കിരയായി. കൂലിപ്പണി ചെയ്തുകിട്ടുന്ന വരുമാനമാണ് കുടുംബത്തി​െൻറ ആശ്രയം. കത്തിനശിച്ച വീടിന് മുന്നിൽ ലീലയും മകൻ മഹേഷും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.