പ്രവാസി സംഗമം

കീഴുപറമ്പ്: പ്രവാസികളോട് സർക്കാറുകളുടെ അവഗണന അവസാനിപ്പിക്കമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. പ്രവാസി വെൽെഫയർ ഫോറം കീഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. അസ്ലം അധ്യക്ഷത വഹിച്ചു. ഓണക്കിറ്റ് വിതരണം വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ നിർവഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ടി. അയ്യപ്പൻ, ഗ്രാമപഞ്ചായത്ത്അംഗങ്ങളായ എം.എം. ജസ്ന, കെ.ടി. ജമീല, വെൽെഫയർ പാർട്ടി മണ്ഡലം പ്രസിഡൻറ് മജീദ് ചാലിയാർ, വി.ടി. ഉസ്മാൻ, എം.ഇ. ഫസൽ, എ. സുരേന്ദ്രൻ, സുഭദ്ര വണ്ടൂർ, കെ. നാസർ കീഴുപറമ്പ്, കെ.കെ. റഷീദ്, കെ.വി. സജ്ന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.