വിദ്യാർഥിനിയുടെ ആത്മഹത്യ: സ്​കൂൾ പ്രിൻസിപ്പൽ അറസ്​റ്റിൽ

വിദ്യാർഥിനിയുടെ ആത്മഹത്യ: സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ ഗുവാഹതി: അസമിൽ സ്കൂൾ പ്രിൻസിപ്പൽ വഴക്കുപറയുകയും അടിക്കുകയും ചെയ്തതിന് വിദ്യാർഥിനി ജീവനൊടുക്കി. സംഭവത്തിൽ പ്രിൻസിപ്പൽ അറസ്റ്റിലായി. ഗുവാഹതിയിൽനിന്ന് 470 കിലോമീറ്റർ അകലെ നഹർകാതിയിലെ സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പ്രിൻസിപ്പൽ സിസ്റ്റർ റാൻസി സെബാസ്റ്റ്യൻ ആണ് അറസ്റ്റിലായത്. ഒരു അധ്യാപികയെക്കുറിച്ച ചില മോശം പരാമർശങ്ങൾ ഏഴാം ക്ലാസ് വിദ്യാർഥിനി നമ്രത ശർമ സ്കൂളിൽ എഴുതിവെച്ചെന്ന പരാതി സംബന്ധിച്ച് അന്വേഷിച്ച പ്രിൻസിപ്പൽ, മറ്റു വിദ്യാർഥികളുടെ മുന്നിൽവെച്ച് അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. ഇതി​െൻറ പേരിൽ സംഭവ ദിവസം ഉച്ചക്കുശേഷം വിദ്യാർഥിനി ക്ലാസ്മുറി വിടുകയും പിന്നീട് ജീവനൊടുക്കുകയുമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആത്മഹത്യയുമായി ബന്ധപ്പെട്ട് ഞായറാഴ്ച ശിക്ഷ നിയമത്തിലെ 306, 34 വകുപ്പുകൾ പ്രകാരമാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.