ജനസമൃദ്ധം പൂരാടവാണിഭം

എടപ്പാള്‍: പെരുന്നാളാഘോഷവും ഓണാഘോഷ വരവേൽക്കലുമായി ഇത്തവണ എടപ്പാൾ അങ്ങാടിയിലെ പൂരാടവാണിഭം ജനസമൃദ്ധം. ഓണാഘോഷത്തിന് മലബാറി​െൻറ തനത് പ്രത്യേകതയായിരുന്നു ഒരുകാലത്ത് എടപ്പാൾ അങ്ങാടിയിലെ പൂരാടവാണിഭം. കാലം മാറിയപ്പോൾ പ്രതാപം കുറഞ്ഞിരുെന്നങ്കിലുംഏതാനും വർഷങ്ങളായി പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരവിലാണ്. കാഴ്ചക്കുലകളുടെ വിൽപനയാണ് എക്കാലത്തും പ്രധാനം. ഇത്തവണയും വിൽപന തകൃതിയായി. തുണിത്തരങ്ങളും കളിപ്പാട്ടങ്ങളും പായസമേളയുമൊക്കെ കാഴ്ചക്കാർക്ക് ആസ്വാദ്യകരമായി. ശനിയാഴ്ച രാത്രി നടന്ന ഗാനമേളയോടെ പൂരാടവാണിഭത്തിന് കൊടിയിറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.