ഒാണം: കാർഗോ കയറ്റുമതിയിൽ വർധന

കൊണ്ടോട്ടി: ഗൾഫ് നാടുകളിലെ ഒാണാേഘാഷത്തിന് പഴങ്ങളും പച്ചക്കറിക്കളും കരിപ്പൂർ വിമാനത്താവളം വഴി കടൽ കടക്കുന്നു. ഒാണം ആയതോടെ ഗൾഫിൽ ആവശ്യക്കാർ വർധിച്ചതാണ് ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി കൂടാൻ കാരണം. കൂടാതെ, വാഴയിലയും ഒാണപ്പൂക്കളും കയറ്റുമതി ചെയ്യുന്നുണ്ട്. വലിയ വിമാനങ്ങൾ ഇല്ലെങ്കിലും ചെറിയവയിലാണ് ഇവ കൊണ്ടുപോകുന്നത്. ദിവസവും ശരാശരി 50 മുതൽ 60 ടൺ വരെയാണ് കരിപ്പൂരിൽ നിന്നുള്ള കാർഗോ നീക്കം. തിരക്ക് വർധിച്ചതോടെ പ്രതിദിനം 80 ടൺ വരെയാണ് കയറ്റുമതി. പതിവ് പച്ചക്കറികൾക്ക് പുറമെ ഓണവിഭവങ്ങളുടെ കറിക്കൂട്ടുകൾക്കുള്ള ഉൽപന്നങ്ങളും കയറ്റി അയക്കുന്നുണ്ട്. ദുബൈ, ഷാർജ, അബൂദബി, ബഹ്റൈൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കേരളത്തിൽനിന്ന് കൂടുതൽ ചരക്ക് കയറ്റുമതിയുള്ളത്. നാടൻ പച്ചക്കറികളും തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്ന പച്ചക്കറികളും കയറ്റി അയക്കുന്നുണ്ട്. എന്നാൽ, നാട്ടിലെ വിലക്കയറ്റം കയറ്റുമതിക്കാരെയും ഏജൻസികളെയും പ്രയാസത്തിലാക്കുന്നുണ്ട്. പച്ചക്കറി ഇനങ്ങൾക്ക് ജി.എസ്.ടി ഇല്ലെങ്കിലും അവ കയറ്റുന്ന വിമാന കമ്പനികൾ ജി.എസ്.ടി അടക്കണം. ഇതോടെ കയറ്റുമതി ചെലവും വർധിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.