മിന്നലേറ്റ് റോഡ് തകര്‍ന്നു

കാളികാവ്: ശക്തമായ ഇടിമിന്നലില്‍ റോഡ് തകര്‍ന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ വൻ ശബ്ദത്തോടെയുണ്ടായ മിന്നലിൽ അടക്കാകുണ്ട്-നടുക്കുന്ന് റോഡാണ് തകര്‍ന്നത്. സമീപത്തെ മൂന്ന് വീടുകളിലെ വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു. മൂസ, വടക്കുംപുറവന്‍ നാസർ, പൂറ്റാണിക്കാടന്‍ മുസ്തഫ എന്നിവരുടെ വീടുകളിലാണ് മിന്നൽ നാശനഷ്ടമുണ്ടാക്കിയത്. ഈ വീടുകളിലുള്ളവർ പെരുന്നാളിന് വിരുന്ന് പോയിരുന്നതിനാല്‍ ആളപായമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.