ചാത്തല്ലൂരിലെ ഉരുൾപൊട്ടൽ; എട്ടര ലക്ഷത്തി​െൻറ കൃഷിനാശം

എടവണ്ണ: ചാത്തല്ലൂരിലുണ്ടായ ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ചവർ നിരവധി. ചോലാറ ഉണ്ണീരാൻ, ചോലാറ രാജു, ചോലാറ ബാബു, ചെറിയ രാമൻ, പാലനാടൻ മുജീബ്, കുട്ടശ്ശേരി അബ്ദുറഹ്മാൻ, കപ്പക്കല്ല് ഉണ്ണീരാൻ, ചോലാറ ഗോപാലൻ, പുത്തൻപീടിക മുഹമ്മദ്, ചോലാറ ലീല, കാരിപറമ്പ് വിനേഷ്, പാലനാടൻ മനാഫ്, കാരപഞ്ചേരി ഷാജി, കൈതറ അബ്ദുൽ ഖാദർ, പരശുരാമൻ കുന്നത്ത് അബ്ദുറഹ്മാൻ, കൊടിഞ്ഞിയാർ പൊയിൽ അയ്യപ്പൻ, പരശുരാമൻ കുന്നത്ത് ഖാലിദ്, തേവശ്ശേരി മുഹമ്മദ്, പി.സി. മൊയ്തീൻ, കക്കുങ്ങൽ സുന്ദരൻ, പരതയിൽ രാമൻകുട്ടി, പുൽപ്പറമ്പൻ ഉമ്മർകുട്ടി, കൊരമ്പ മജീദ്, പാലോളി രായിൻകുട്ടി, വടക്കേതൊടിക ലത്തീഫ്, വടക്കേ തൊടിക അഷ്റഫ്, മേക്കാട് വേലായുധൻ, കാരപ്പഞ്ചേരി മഹ്ഷൂഖ്, കാരപഞ്ചേരി വീരാൻകുട്ടി, പാലനാടൻ മജീദ്, പട്ടീരി സന്തോഷ്, ചീരാൻ തൊടി ബഷീർ, പുൽപ്പാടൻ അജ്മൽ, കുട്ടശ്ശേരി അബ്ദുല്ല, പാലനാടൻ ശുക്കൂർ, എളശ്ശേരി അഷ്റഫ്, എളശ്ശേരി ഹൈദർ, കൊറ്റങ്ങോടൻ വീരാൻകുട്ടി, കൈതറ മുഹമ്മദലി, പുൽപ്പാടൻ പാത്തുമ്മ, അസ്മാബി, വലിയപറമ്പൻ സലീന, കാവുങ്ങൽ കണ്ടി ഫാത്തിമക്കുട്ടി, ശോഭന, പാലനാടൻ റസിയ, മുജീബ്, മാഞ്ചേരി സലിം, മാഞ്ചേരി മറിയുമ്മ തുടങ്ങിയവരുടെ വാഴ, റബർ, തെങ്ങ്, കവുങ്ങ്, നെല്ല്, കുരുമുളക്, പച്ചക്കറി കൃഷികളാണ് മലവെള്ളത്തിൽ ഒലിച്ചുപോയത്. എട്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി പ്രാഥമിക റിപ്പോർട്ട് നൽകിയതായി എടവണ്ണ കൃഷി ഓഫിസർ സുബൈർ ബാബു പറഞ്ഞു. കേലേൻതോടിന് ഇരുവശങ്ങളിലുമുള്ള കൃഷിയിടങ്ങളിലാണ് നാശം സംഭവിച്ചത്. പള്ളിപ്പറമ്പൻ ശരീഫി​െൻറ കൃഷിസ്ഥലത്തി​െൻറ ചുറ്റുമതിൽ തകർന്നു. ചാത്തല്ലൂരിൽ നിർത്തിവെച്ച കരിങ്കൽ ക്വാറിക്ക് സമീപത്തെ വനഭൂമിയിലും ഉരുൾപൊട്ടി. സമീപവാസികൾക്ക് ഭീഷണിയായി പാറയും മറ്റും നിൽക്കുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെ ഏതാനും കുടുംബങ്ങളെ സുരക്ഷിതമായി സമീപത്തെ ബദൽ സ്കൂളിലേക്കും മറ്റ് ചിലരെ ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.