cbL177

കേരളത്തിലേക്ക് കടത്തിയ 22 കന്നുകാലികളെ പൊലീസ് തടഞ്ഞു കോയമ്പത്തൂർ: കേരളത്തിലേക്ക് ലോറിയിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന 22 കന്നുകാലികളെ പൊലീസ് തടഞ്ഞു. 14 എരുമകളും എട്ട് പശുക്കളുമാണ് ഇതിലുണ്ടായിരുന്നത്. സംസ്ഥാന അതിർത്തിയായ വേലന്താവളത്തിന് സമീപം ചാവടി പൊലീസാണ് നടപടി സ്വീകരിച്ചത്. മതിയായ അനുമതിയില്ലാത്തതാണ് കാരണമെന്ന് പൊലീസ് പറയുന്നു. കാലികളെ പാലത്തുറയിലെ ഗോശാലയിലേക്ക് മാറ്റി. ലോറി ഡ്രൈവർ കടലൂർ രാജരാജനെ (56) അറസ്റ്റ് ചെയ്തു. ലോറിയുടമ കുമാർ, കാലി വ്യാപാരി കുനിയമുത്തൂർ സലിംബാഷ എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.