വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: കേന്ദ്ര സർക്കാറി​െൻറ ഗ്രാമീണ കൗശൽ വികാസ് യോജനയുടെ ഭാഗമായി നടപ്പാക്കുന്ന . ആയുർവേദ പഞ്ചകർമ, സ്പാതെറപ്പി (മൂന്നുമാസം, പ്ലസ് ടു പാസായ 18 വയസ്സ് പൂർത്തിയായ ആൺ/ പെൺ), ബേസിക് കാർ സർവിസിങ് (എട്ട് മാസം, പ്ലസ് ടു, ഐ.ടി.ഐ പൂർത്തിയായ 18 വയസ്സ് തികഞ്ഞ ആൺകുട്ടികൾക്ക്), കുക്ക് (പ്ലസ് ടു, 18 വയസ്സ് തികഞ്ഞ ആൺ/പെൺ) അപേക്ഷിക്കാം. പരിശീലനം, യാത്രാബത്ത, യൂനിഫോം, പഠനോപകരണങ്ങൾ സൗജന്യമാണ്. ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന പ്രതിവർഷം 50,000 രൂപയിൽതാഴെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. ആയുർവേദ സ്പാതെറപ്പി ജെ.എസ്.എസ് പരിശീലന കേന്ദ്രം എടപ്പാളിലും മറ്റു രണ്ടുകോഴ്സുകൾ നിലമ്പൂർ പരിശീലന കേന്ദ്രത്തിലും നടക്കും. പരിശീലന ശേഷം ജെ.എസ്.എസ് വിവിധ സ്ഥാപനങ്ങളിൽ ജോലി നൽകുന്നതിനുള്ള സംവിധാനം ഒരുക്കും. ഒരുവർഷമെങ്കിലും ജോലി ചെയ്യാൻ തയാറായവർക്ക് അപേക്ഷിക്കാം. പട്ടികജാതി-വർഗ, ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവർക്ക് മുൻഗണന ഉണ്ടായിരിക്കും. എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓരോ കോഴ്സിനും 35 സീറ്റുകൾ വീതമാണ് ഉള്ളത്. അപേക്ഷകർ ജില്ല കുടുംബശ്രീ ഓഫിസിലോ നിലമ്പൂരിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ ഓഫിസിലോ ബന്ധപ്പെടണം. ഫോൺ: 04931 221979, 8304 935 854. അപേക്ഷ www.jssmalappuram.org ൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.