70 പേർക്ക് ഡയാലിസിസ് സൗകര്യവുമായി മഞ്ചേരി സി.എച്ച് സെൻറർ

അഞ്ചുനില കെട്ടിടം എട്ടിന് ഹൈദരലി ശിഹാബ് തങ്ങൾ സമർപ്പിക്കും മഞ്ചേരി: ഒരേസമയം 70ഒാളം പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള 12 മെഷീനുകളുമായി മഞ്ചേരി സി.എച്ച് സ​െൻറർ പുതിയ കെട്ടിടത്തിലേക്ക്. വർഷങ്ങളായി നടന്നുവരുന്ന ആതുരസേവന, സന്നദ്ധ പ്രവർത്തനങ്ങൾ ഇനി മഞ്ചേരി ഗവ. മെഡിക്കൽ കോളജിന് സമീപത്ത് നിർമിച്ച അഞ്ചുനില കെട്ടിടത്തിൽ നടത്തുമെന്ന് സി.എച്ച് സ​െൻറർ ചെയർമാൻ യു.എ. ലത്തീഫ്, ജനറൽ സെക്രട്ടറി എം. ഉമ്മർ എം.എൽ.എ, ട്രഷറർ നിർമാൺ മുഹമ്മദലി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ കെട്ടിടം സെപ്റ്റംബർ എട്ടിന് വൈകീട്ട് നാലിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഭക്ഷണവും നിർധന രോഗികൾക്ക് മരുന്നും വിതരണം ചെയ്ത് തുടങ്ങിയതാണ് സി.എച്ച് സ​െൻറർ പ്രവർത്തനം. പുതിയ കെട്ടിടത്തിൽ സൗജന്യ നിരക്കിൽ പ്രവർത്തിക്കുന്ന ലാബ്, ഫാർമസി, മെഡിക്കൽ സ്റ്റോർ, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രാർഥന ഹാൾ, മെഡിക്കൽ കോളജിലെ രോഗികൾക്ക് അടുക്കളയോടുകൂടി ഭക്ഷണഹാൾ എന്നിവയുമുണ്ട്. ഡയാലിസിസിന് നൂറിൽപരം രോഗികൾ ഇതിനകം രജിസ്റ്റർ ചെയ്തു. അർഹത കണക്കാക്കി 70 പേരെ സ്ക്രീനിങ് കമ്മിറ്റി തെരഞ്ഞെടുക്കും. ഡോക്ടർമാരുെട സൗജന്യസേവനം കേന്ദ്രത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡയാലിസിസ് കേന്ദ്രത്തിന് പ്രതിവർഷം 1.5 കോടി രൂപയോളം ചെലവുണ്ട്. സ​െൻററിലെ ഫാർമസി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഡയാലിസിസ് സ​െൻറർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രാർഥന ഹാൾ മുനവ്വറലി ശിഹാബ് തങ്ങളും കെ.എം.സി.സി ഹാൾ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ദുബൈ കെ.എം.സി.സി പ്രസിഡൻറ് പി.കെ. അൻവർ നഹ, പനച്ചിക്കൽ മുഹമ്മദലി, വല്ലാഞ്ചിറ അബ്ദുൽ മജീദ്, കണ്ണിയൻ മുഹമ്മദലി, കെ.കെ.ബി. മുഹമ്മദലി, എം.എ. റഷീദ് എന്നിവരും പങ്കെടുത്തു. സി.എച്ച് സ​െൻറർ എംബ്ലം യു.എ. ലത്തീഫ് പി.കെ. അൻവർ നഹക്ക് നൽകി പ്രകാശനം ചെയ്തു. വൃക്കരോഗം കണ്ടെത്താൻ 1000 പരിശോധന ക്യാമ്പുകൾ മഞ്ചേരി: മഞ്ചേരി സി.എച്ച് സ​െൻറർ 1000 കേന്ദ്രങ്ങളിൽ വൃക്കരോഗ പരിശോധന ക്യാമ്പ് നടത്തും. രണ്ട് വാർഡിൽ ഒരു ക്യാമ്പ് എന്ന തോതിൽ വിപുലമായ സംവിധാനത്തോടെയാവും സൗജന്യ പരിശോധന നടത്തുകയെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ദുബൈ കെ.എം.സി.സി പ്രസിഡൻറ് പി.കെ. അൻവർ നഹ പറഞ്ഞു. പ്രാരംഭഘട്ടത്തിൽ രോഗമറിഞ്ഞാൽ പ്രതിരോധ ചികിത്സയിലൂടെ തന്നെ മാറ്റിയെടുക്കാമെന്നതിനാലാണ് വിപുലമായ ക്യാമ്പുകൾ നടത്തുന്നത്. ദുബൈ കെ.എം.സി.സി ആവിഷ്കരിച്ച പദ്ധതി മഞ്ചേരി സി.എച്ച് സ​െൻറർവഴിയാണ് നടപ്പാക്കുകയെന്നും അൻവർ നഹ പറഞ്ഞു. പടം.. മഞ്ചേരി സി.എച്ച് സ​െൻറർ എംബ്ലം യു.എ. ലത്തീഫ് ദുബൈ കെ.എം.സി.സി പ്രസിഡൻറ് പി.കെ. അൻവർ നഹക്ക് നൽകി പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.