ട്രെയിൻ യാത്രക്കാരിയുടെ 25 പവൻ ആഭരണങ്ങൾ മോഷ്​ടിച്ചു

ട്രെയിൻ യാത്രക്കാരിയുടെ 25 പവൻ ആഭരണങ്ങൾ കവർന്നു ഷൊർണൂർ: ട്രെയിൻ യാത്രക്കാരിയുടെ 25 പവൻ വരുന്ന ആഭരണങ്ങൾ മോഷ്ടിച്ചു. ചെന്നൈ തിരുമുള്ളൈവോയൽ റെയിൽ തെരുവിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിനിയായ സജിത വേണുഗോപാല​െൻറ ആഭരണങ്ങളാണ് ബുധനാഴ്ച വൈകുന്നേരം മോഷ്ടിക്കപ്പെട്ടത്. മംഗളൂരു-ചെന്നൈ മെയിലിൽ കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഭർത്താവ് വേണുഗോപാലനും മരുമകളും ഒപ്പമുണ്ടായിരുന്നു. ആഭരണങ്ങൾ ഹാൻഡ് ബാഗിലാണ് സൂക്ഷിച്ചിരുന്നത്. ചെന്നൈ മെയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പിന്നിട്ടശേഷം ഹാൻഡ് ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കാണുന്നത്. ട്രെയിൻ ഷൊർണൂരിലെത്തിയ ശേഷം റെയിൽവേ പൊലീസിൽ പരാതി നൽകി. കേസെടുത്ത് കോഴിക്കോട് റെയിൽവേ പൊലീസിന് കൈമാറി. സജിതയും കുടുംബാംഗങ്ങളും ടെയിനിൽ കയറുംമുമ്പ് ആഭരണങ്ങൾ നഷ്ടപ്പെട്ടിരിക്കാമെന്നാണ് െപാലീസി​െൻറ നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.