കരിപ്പൂരിൽ 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂരിൽ 35 ലക്ഷത്തി​െൻറ സ്വർണം പിടികൂടി കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കണ്ണൂർ ചമ്പാട് പണിയന്നൂർ പി.എം മുക്ക് സ്വദേശി നിസാർ അബ്ദുല്ല പഴപുറായിൽനിന്നാണ് സ്വർണം കണ്ടെടുത്തത്. വ്യാഴാഴ്ച പുലർച്ച ദുബൈയിൽനിന്നുള്ള ഇൻഡിഗോ എയറിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. അടിവസ്ത്രത്തിനുള്ളിലാണ് 1.283 കിലോഗ്രാം സ്വർണം ഒളിപ്പിച്ചത്. ആഗമന ഹാളിലെ എക്സിറ്റ് ഗേറ്റിന് സമീപം തടഞ്ഞുനിർത്തി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 11 സ്വർണ ബിസ്കറ്റുകളായിട്ടായിരുന്നു ഇവ ഒളിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.