ദുരൂഹ സാഹചര്യത്തിൽ കാണാതായ മലപ്പുറം സ്വദേശി ഇറാനിലെത്തിയതായി സ്​ഥിരീകരണം

മലപ്പുറം: ദുരൂഹ സാഹചര്യത്തിൽ കാണാതായ മലപ്പുറം പൊന്മള സ്വദേശിയായ യുവാവ് ഇറാനിലെത്തിയതായി സ്ഥിരീകരണം. ആഗസ്റ്റ് 16ന് ഹൈദരാബാദിൽനിന്നാണ് ഇയാൾ വിമാനം കയറിയത്. 17ന് ദുബൈ വഴി തെഹ്റാനിൽ ഇറങ്ങിയതായി ഇറാൻ കോൺസുലേറ്റ് അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, തെഹ്റാനിൽനിന്ന് ഇയാൾ എങ്ങോട്ട് പോയി എന്നത് സംബന്ധിച്ച് വിവരങ്ങളില്ല. ഇറാനിൽനിന്ന് സിറിയയിൽ എത്തിപ്പെടാനാവില്ലെന്നും അഫ്ഗാനിലേക്ക് പോവാനിടയുണ്ടെന്നുമാണ് കോൺസുലേറ്റ് അധികൃതർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ വെല്ലൂരിൽ ബി.ടെക് പഠനം പൂർത്തിയാക്കിയ 23കാരനെ കുറിച്ച് വിവരമില്ലെന്ന് കാണിച്ച് മാതാവ് കഴിഞ്ഞ ദിവസം മലപ്പുറം പൊലീസിൽ പരാതി നൽകിയിരുന്നു. ആഗസ്റ്റ് 15ന് ശേഷം ക്ലാസിൽ എത്തുകയോ വീട്ടുകാരുമായി ബന്ധപ്പെടുകയോ ചെയ്യാത്തതിനെ തുടർന്നാണ് ഇവർ പരാതി നൽകിയത്. 'എന്നെ അന്വേഷിക്കേണ്ടതില്ല, ഞാൻ ലക്ഷ്യസ്ഥാനത്തെത്തി' എന്ന് അറിയിച്ച് യുവാവി​െൻറതായ സന്ദേശം ലഭിച്ചതായി വീട്ടുകാർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 25ന് ടെലഗ്രാം ആപ് വഴിയാണ് ഇൗ സന്ദേശം ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇത് എവിടെനിന്നാണ് അയച്ചതെന്ന് വ്യക്തമല്ല. സന്ദേശത്തി​െൻറ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അേന്വഷണ സംഘം. ടെലഗ്രാം ആപ് വഴിയുള്ള സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുക ദുഷ്കരമാണെന്ന് പൊലീസ് പറയുന്നു. വെല്ലൂരിലെ പഠനം പൂർത്തിയാക്കി പരീക്ഷ എഴുതാനും മറ്റുമായി യുവാവ് ഹൈദരാബാദിലേക്ക് പോകാറുണ്ടായിരുന്നുവെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്ന് മലപ്പുറം എസ്.െഎ ബി.എസ്. ബിനുവും സംഘവും കഴിഞ്ഞ രണ്ടു ദിവസമായി ഹൈദരാബാദിൽ ക്യാമ്പ് ചെയ്യുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.