മകളെ ​െഎ.എസിൽ ചേർക്കുമെന്ന മാതാപിതാക്കളുടെ ഹരജിയിൽ പെൺകുട്ടിക്ക്​ പൊലീസ്​ സംരക്ഷണം

മകളെ െഎ.എസിൽ ചേർക്കുമെന്ന മാതാപിതാക്കളുടെ ഹരജിയിൽ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം കൊച്ചി: ഒളിച്ചോടിപ്പോയ മകളെ ഭീകരസംഘടനയായ ഐ.എസിൽ ചേർക്കുമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണത്തിന് ഹൈകോടതി ഉത്തരവ്. മുസ്ലിം യുവാവിനൊപ്പം പോയ 20കാരിയെ മതംമാറ്റി സംഘടനയിൽ ചേർക്കുമെന്ന് ആശങ്കപ്പെട്ട് നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ജൂൺ ആറ് മുതൽ പെൺകുട്ടിയെ കാണാനില്ലെന്നാണ് പൊലീസിൽ പരാതി ലഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ മുസ്ലിം യുവാവിനെ ൈക്രസ്തവ വിഭാഗക്കാരിയായ പെൺകുട്ടി വിവാഹം കഴിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പെൺകുട്ടിയെ മതംമാറ്റാൻ മഞ്ചേരിയിലെ സത്യസരണിയിൽ പ്രവേശിപ്പിച്ചെന്ന് കാണിച്ച് മാവേലിക്കര സ്വദേശികളായ മാതാപിതാക്കൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. മതംമാറ്റുന്നത് തടയണമെന്നും നിയമപ്രകാരമോ മതാചാരപ്രകാരമോ വിവാഹം നടന്നിട്ടില്ലെന്നും മാതാപിതാക്കൾ ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ ഹൈകോടതിയുടെ അധികാരപരിധിക്ക് പുറത്തേക്ക് ആരും കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ സർക്കാർ അംഗീകരിച്ച ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറ്റണമെന്നും കോടതി നിർദേശിച്ചു. ഇങ്ങനെ മാറ്റിയാൽ മാതാപിതാക്കൾക്ക് പെൺകുട്ടിയെ കാണാൻ അവസരം നൽകണമെന്നും സെപ്റ്റംബർ 14ന് കോടതിയിൽ ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.