നഗരത്തിൽ ഇനിമുതൽ സ്​റ്റിക്കർ പതിച്ച ഓട്ടോകൾ മാത്രം

പാലക്കാട്: പെർമിറ്റില്ലാതെ പാലക്കാട് നഗരത്തിൽ സർവിസ് നടത്തുന്ന ഓട്ടോകളെ തടയുന്നതിനായി പാലക്കാട് നഗരസഭ നടപ്പാക്കിയ പദ്ധതി ചെയർപേഴ്സൻ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റിക്കർ പതിച്ച ഓട്ടോകൾക്ക് മാത്രമാണ് ഇനിമുതൽ നഗരത്തിൽ സർവിസ് നടത്താനാകുക. അനുവദിച്ച ഓട്ടോ സ്റ്റാൻഡി​െൻറ കോഡും ഓട്ടോയുടെ നമ്പറും രേഖപ്പെടുത്തിയ സ്റ്റിക്കറാണ് പതിക്കുന്നത്. നഗരത്തിൽ ടൗൺ പെർമിറ്റില്ലാതെ സമീപ പഞ്ചായത്തുകളിൽനിന്ന് നൂറുകണക്കിന് ഓട്ടോകൾ സർവിസിനായി എത്തുന്നുവെന്ന പരാതിയെ തുടർന്നാണ് നഗരസഭയുടെ നടപടി. അനധികൃത ഓട്ടോകൾ നഗരത്തിലോടുന്നതിനാൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും ആക്ഷേപമുയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.