താജ്മഹൽ തകർക്കപ്പെടുന്ന ഇന്ത്യയിൽ ജീവിക്കില്ല ^ഡോ. പി. ഗീത

താജ്മഹൽ തകർക്കപ്പെടുന്ന ഇന്ത്യയിൽ ജീവിക്കില്ല -ഡോ. പി. ഗീത പാലക്കാട്: താജ്മഹൽ തകർക്കപ്പെടുന്ന ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തക ഡോ. പി. ഗീത. യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച യുവതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിലേക്ക് എത്തിച്ച അതേ ശബ്്ദമാണ് താജ്മഹലിലേക്കും വന്നുകൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു. സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണത്തോടനുബന്ധിച്ച് സംഘാടനത്തിലൂടെ ശാക്തീകരണം എന്ന പ്രമേയത്തിൽ പാലക്കാട് നടത്തിയ സംഗമത്തിൽ യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് സി.എ. സാജിദ് അധ്യക്ഷത വഹിച്ചു. റസിയ ചാലക്കൽ, പ്രഫ. സി.കെ. നസീമ എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് കളത്തിൽ അബ്്ദുല്ല, ജന. സെക്രട്ടറി മരക്കാർ മാരായമംഗലം, സെക്രട്ടറി എം.എസ്. നാസർ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി. അൻവർ സാദത്ത്, വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.എം. സാലിഹ ടീച്ചർ, ഹരിത ജില്ല ജനറൽ സെക്രട്ടറി ഫാത്തിമ, ഇഖ്ബാൽ പുതുനഗരം, കെ.സി. സൽമാൻ, പി.വി. ഫാറൂഖ് മാസ്റ്റർ, പി.എസ്. ഷബീറലി, മുജീബ് മല്ലിയിൽ, കെ.പി.എം. സലീം, മാടാല മുഹമ്മദലി, നസീർ തൊട്ടിയാൻ, നിസാർ അസീസ്, ഷമീർ പഴേരി, ജില്ല സെക്രട്ടറി സൈദ് മീരാൻബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.