ബി.ഡി.ജെ.എസ് ഉൾപ്പെട്ട മുന്നണി കേരളം ഭരിക്കും ^തുഷാർ വെള്ളാപ്പള്ളി

ബി.ഡി.ജെ.എസ് ഉൾപ്പെട്ട മുന്നണി കേരളം ഭരിക്കും -തുഷാർ വെള്ളാപ്പള്ളി പാലക്കാട്: ബി.ഡി.ജെ.എസ് ഉൾപ്പെട്ട മുന്നണി കേരളം ഭരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസിനെ ഒഴിവാക്കി ഒരു മുന്നണിക്കും ഭരിക്കാൻ കഴിയില്ല. എല്ലാ ബൂത്ത് തലങ്ങളിലും പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും പ്രവർത്തനം താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുവോ മിത്രമോ ഇെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ഡി.ജെ.എസി‍​െൻറ പാലക്കാട് ജില്ല പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻറ് വി.പി. ചന്ദ്രൻ അധ്യക്ഷ‍ത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ. ആനുരാഗ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ടി.വി. ബാബു, സുഭാഷ് വാസു, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. സംഗീത വിശ്വനാഥ് എന്നിവർ മുഖ്യാതിഥികളായി. കേശവദേവ് പുതുമന, അഡ്വ. കെ. രഘു, സുശീല ഉണ്ണികൃഷ്ണൻ, കെ. അശോകൻ, ഗംഗാധരൻ, കെ. ബാലകൃഷ്ണൻ, അരവിന്ദാക്ഷൻ, ഉണ്ണികൃഷ്ണൻ, നിവിൻ ശിവദാസ്, കെ.സി. ശ്രീജേഷ്, രാജീവ്, ആറുച്ചാമി, ആർ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.