മലപ്പുറം: മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന അനീഷ് ആത്മഹത്യ ചെയ്തത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി ജോസി ചെറിയാനും സംഘവും മൂന്നിയൂർ സ്കൂളിൽ തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച മൂന്നോടെ സംഘം കേസിെൻറ വിവരങ്ങൾ ശേഖരിച്ചു. വിശദ പരിശോധനക്ക് വീണ്ടും എത്തുമെന്ന് സംഘം അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളുെടയും അന്വേഷണം ഐ.ജി എസ്. ശ്രീജിത്തിന് കീഴിൽ പ്രത്യേകസംഘത്തിന് കൈമാറി ഈ മാസമാണ് സർക്കാർ ഉത്തരവിട്ടത്. അന്വേഷണം തൃപ്തികരമല്ലെന്ന അനീഷിെൻറ പിതാവ് കെ.കെ. കുമാരെൻറ നിവേദനത്തിെൻറ വെളിച്ചത്തിലായിരുന്നു നടപടി. ആത്മഹത്യ, നല്ലളത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാജരേഖ ചമച്ചത്, അധ്യാപകനെതിരെ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ സ്കൂൾ ജീവനക്കാരൻ നൽകിയ പരാതി എന്നിവ ഒരുമിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. 2014 സെപ്റ്റംബർ രണ്ടിന് മലമ്പുഴയിലെ ലോഡ്ജ് മുറിയിലാണ് അനീഷ് മാസ്റ്ററെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.