ചികിത്സ കാത്ത്​ ഷൊർണൂർ സർക്കാർ ആശുപത്രി

ഷൊർണൂർ: ഷൊർണൂരിലെ സർക്കാർ ആശുപത്രിയുടെ ദുരിതത്തിന് അറുതിയായില്ല. ദിനംപ്രതി ശരാശരി മുന്നൂറോളം രോഗികൾ ചികിത്സക്കെത്തുന്ന ഈ ആശുപത്രി മിക്ക ദിവസങ്ങളിലും ഒരു ഡോക്ടറുടെ സേവനത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. നിരവധി ദിവസങ്ങളിൽ ഒരു ഡോക്ടർ മാത്രമായതിനാൽ രോഗികൾ ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഇതേതുടർന്ന് കോൺഗ്രസും ബി.ജെ.പിയും പ്രക്ഷോഭം നടത്തിയിരുന്നു. നഗരസഭാധികൃതർ ജില്ല മെഡിക്കൽ ഓഫിസറെ സമീപിക്കുകയും ചെയ്തു. ഇതേതുടർന്ന് രണ്ട് ഡോക്ടറെയും ഫാർമസിസ്റ്റിനെയും ക്ലർക്കിനെയും നിയമിക്കുമെന്ന് പറഞ്ഞിരുന്നു. ഫലത്തിൽ ഒരു ഡോക്ടർ മാത്രമാണ് മിക്കപ്പോഴും പരിശോധന നടത്തുന്നത്. ഇതിനാൽ രാവിലെ വന്ന രോഗികൾ വൈകീട്ടാണ് മടങ്ങുന്നത്. കാത്തുനിന്ന് ക്ഷീണിച്ച് മടങ്ങുന്നവരുമുണ്ട്. മൂന്ന് നഴ്സുമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അതിനാൽ കിടത്തി ചികിത്സ ബുദ്ധിമുട്ടാണ്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ പ്രസവം നടത്താനാകില്ല. കഴിഞ്ഞ ദിവസം ക്ലർക്കിനെ നിയമിച്ചതിനാൽ ജീവനക്കാർക്ക് മുടങ്ങിക്കിടന്ന ശമ്പളം കിട്ടിയെന്ന ആശ്വാസമുണ്ട്. ഫാർമസിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്. പേക്ഷ, പുതിയ ഫാർമസി കെട്ടിടത്തിൽ ത്രീഫേസ് കണക്ഷൻ ലഭ്യമാക്കിയിട്ടില്ല. ഇതിനാൽ നിശ്ചിത താപനില സൂക്ഷിക്കാനാകുന്നില്ല. ആധുനിക യന്ത്രങ്ങളും മറ്റുമുള്ള ലബോറട്ടറി സജ്ജീകരിക്കുകയും ലാബ് ടെക്നീഷ്യനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ലബോറട്ടറി കെട്ടിടത്തിൽ വൈദ്യുതി കണക്ഷനില്ലാത്തതിനാൽ പ്രവർത്തിക്കാനാകുന്നില്ല. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും ഉടൻ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഇവിടെ സന്ദർശനം നടത്തിയ പി.കെ. ശശി എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.