കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വിവിധ സാധനങ്ങൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കൊയിലാണ്ടി സ്വദേശി റഹീമിൽനിന്നാണ് എയർ കസ്റ്റംസ് ഇൻറലിജൻസ് 19.98 ലക്ഷം രൂപ വിലവരുന്ന 663 ഗ്രാം സ്വർണം പിടിച്ചത്. ഇയാൾ ദുബൈയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. ബാഗേജിലെ പൗഡർ ടിൻ, ചിപ്സ് ബോക്സ്, ബാഗ് എന്നിവക്കകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഫോേട്ടാ: kdy4: കരിപ്പൂരിൽ പിടികൂടിയ സ്വർണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.