മലയാള ദിനാഘോഷം

ഷൊർണൂർ: നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ മലയാള ദിനാഘോഷങ്ങൾ സംഘടിപ്പിക്കും. ദിവസവും വൈകീട്ട് അഞ്ചിന് കൂത്തമ്പലത്തിൽ മലയാള ഭാഷയെയും മലയാളിത്തത്തെയും സംബന്ധിച്ച പ്രഗല്ഭരുടെ പ്രഭാഷണങ്ങളും പ്രസ്തുത പ്രമേയത്തെ സംബന്ധിച്ചുള്ള രംഗാവതരണങ്ങളുമുണ്ടാകും. ഡോ. രാഘവൻ പയ്യനാട്, ഡോ. പി. പവിത്രൻ, കാവുമ്പായി ബാലകൃഷ്ണൻ, ഡോ. എൻ.ആർ. ഗ്രാമ പ്രകാശ്, ഡോ. കെ.കെ. സുന്ദരേശൻ, ഡോ. സി.എം. നീലകണ്ഠൻ എന്നിവർ പ്രഭാഷണം നടത്തും. നവംബർ ഒന്നിന് കേരളപ്പിറവിയുടെ 60ാം വർഷാചരണത്തി​െൻറ ഭാഗമായി 60 മോഹിനിയാട്ടം കലാകാരികൾ കൂത്തമ്പലത്തിൽ വള്ളത്തോളി​െൻറ 'വന്ദിപ്പിൻ മാതാവിനെ' കവിത മോഹിനിയാട്ടമായി അവതരിപ്പിക്കും. രണ്ടിന് വള്ളത്തോൾ കവിതകളുടെ രംഗാവിഷ്കരണവും മൂന്നിന് വള്ളത്തോളി​െൻറ 'മലയാളത്തി​െൻറ തല' കവിതയുടെ കഥകളി രംഗാവിഷ്കാരവും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.