-- കല്ലടിക്കോട്: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ തുടർ ഗവേഷണത്തിന് പ്രധാനമന്ത്രിയുടെ സ്കോളർഷിപ് നേടിയ രേഷ്മ പൂക്കാട്ടിന് ജന്മനാടിെൻറ ആദരം. കാരാകുർശി ഇ.എം.എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണവും ആദരിക്കലും സംഘടിപ്പിച്ചത്. ലൈബ്രറിയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. മജീദ് രേഷ്മക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബി.പി.ഒ എൻ.പി. രാജൻ, എ.കെ. മണികണ്ഠൻ, കെ.എം. രാമൻ, കൃഷ്ണദാസ് മാസ്റ്റർ, രേഷ്മ എന്നിവർ സംസാരിച്ചു. കാരാകുർശി ഇ.എം.എസ് ലൈബ്രറിയുടെ സ്വീകരണ യോഗത്തിൽ രേഷ്മ സംസാരിക്കുന്നു 2 കാരാകുർശിയിൽ ഇ.എം.എസ് ലൈബ്രറിയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. മജീദ് രേഷ്മക്ക് കൈമാറുന്നു /pw file kalladikode reshma sweekaranam1,210/28/2017 7:08:34 PM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.