കല്ലടിക്കോട്: കനത്ത മഴയിൽ മൂന്നേക്കർ കരിമല റോഡിൽ രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മതിയായ യാത്ര സൗകര്യമില്ലാത്തതിനാൽ മേഖലയിലെ ജനങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ കരിമല പാതയിലെ കരിയട്ടിയിലും തെക്കുവളവിലാണ് മണ്ണിടിഞ്ഞ് വാഹന ഗതാഗതം തടസ്സപ്പെട്ടത്. കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കറിൽനിന്ന് കരിമല ഭാഗത്തേക്കുള്ള എട്ട് കിലോ മീറ്റർ ദൈർഘ്യമേറിയ പാതയിലാണ് മണ്ണിടിഞ്ഞു വീണത്. ഈ പാതയുടെ മിക്കയിടങ്ങളിലും നിരത്ത് തകർച്ച ഭീഷണിയിലാണ്. ഏകദേശം ഇരുപതോളം കുടുംബങ്ങളാണ് ഈ മേഖലയിൽ താമസിക്കുന്നത്. ഇവർക്ക് മൂന്നേക്കറിലെക്കോ മറ്റ് സമീപ സ്ഥലങ്ങളിലോ പോകുന്നതിന് മണ്ണിടിഞ്ഞു തകർന്ന പാത താണ്ടേണ്ട സാഹചര്യമാണ്. പൊതുവെ മോശാവസ്ഥയിലുള്ള പാതയാണ് മുമ്പ് ഉണ്ടായിരുന്നത്. കനത്ത മഴയിൽ ഈ പാതയുടെ തകർച്ചക്ക് ആക്കംകൂട്ടി. മലയോര മേഖലയിൽ മിക്ക ഉയർന്ന സ്ഥലങ്ങളും മണ്ണിടിച്ചിൽ ഭീഷണി അഭിമുഖീകരിക്കുകയാണ്. പടം)) അടിക്കുറിപ്പ്: മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങിയ മൂന്നേക്കർ കരിമല പാത /FILE KALLADIKODE KARIMALA ROAD1A
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.