എടപ്പാള്‍: മീസിൽസ്, റുെബല്ല വാക്സിനേഷൻ കാമ്പയിനിെൻറ ഭാഗമായി വിദ്യാർഥികൾ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്ത്. കാലടി ഗ്രാമപഞ്ചായത്തിലെ മലബാർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വിദ്യാർഥികളാണ് ആരോഗ്യവകുപ്പിെൻറ എം.ആർ കുത്തിവെപ്പ് സ്കൂളിൽ എത്തിയപ്പോൾ കുത്തിവെപ്പിൽനിന്ന് വിട്ടുനിന്ന വിദ്യാർഥികളുടെ ക്ലാസുകളിൽ കയറി ബോധവത്കരണം നടത്തിയത്. ഹെൽത്ത് ക്ലബ് അംഗങ്ങളായ കെ. ആദിത്യ, കെ. അഫ്വാൻ, പി. മുഹമ്മദ് നവാൻ, ഫാത്തിമ റിഥ, എ.വി. സാന്ദ്ര, കെ. നിഹാല, പി. ഷെബീബ് എന്നിവരടങ്ങിയ സംഘമാണ് ബോധവത്കരണം നടത്തിയത്. ഇതിനെ തുടർന്ന് കുട്ടികൾ കുത്തിവെപ്പെടുക്കാന്‍ തയാറായി. സ്കൂൾ മാനേജർ ഷബീർ എടക്കയിൽ, പ്രിൻസിപ്പൽ ശ്രീജ പ്രദീപ്, മെഡിക്കൽ ഓഫിസർ ഡോ. കെ.പി. മൊയ്തീൻ, പി. അബ്ദുൽ കാദർ, രാജേഷ് പ്രശാന്തിയിൽ, കെ.എ. കവിത, സി.പി. താര എന്നിവർ നേതൃത്വം നൽകി. ഡയാലിസിസ് സെൻററിന് പൊന്നാനിക്കാർ നൽകിയത് 32 ലക്ഷം പൊന്നാനി: ജനകീയ സഹകരണത്തോടെ പ്രവർത്തിക്കുന്ന നഗരസഭ ഡയാലിസിസ് സെൻററിന് 32 ലക്ഷം സംഭാവനയായി ലഭിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ 32,04,312 രൂപയാണ് സമാഹരിക്കാൻ കഴിഞ്ഞത്. വിവിധ വ്യക്തികളും സ്ഥാപനങ്ങളും 16,45,740 രൂപയാണ് നൽകിയത്. നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിൽനിന്ന് 4,73,742 രൂപയും ആരാധനാലയങ്ങൾ വഴി 61,464 രൂപയും സമാഹരിച്ചു. വാർഡുതല ഗൃഹസന്ദർശനം നടത്തി 10,23,366 രൂപ നേടി. നിർധനരായ വൃക്കരോഗികൾക്കായി പണം ശേഖരിച്ച മുഴുവനാളുകളോടും കഴിഞ്ഞ ദിവസം ചേർന്ന ഡയാലിസിസ് മാനേജിങ് കമ്മിറ്റി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.